നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Pakistani Soldier | പാക് സൈനികനെ ഭീകരർ വെടിവെച്ചുകൊന്നു; സംഭവം അഫ്ഗാൻ അതിർത്തിയിൽ

  Pakistani Soldier | പാക് സൈനികനെ ഭീകരർ വെടിവെച്ചുകൊന്നു; സംഭവം അഫ്ഗാൻ അതിർത്തിയിൽ

  രാത്രിയിൽ അപ്രതീക്ഷിതമായി സൈനിക പോസ്റ്റിനുനേരെ സായുധ സംഘം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം തിരിച്ചുവെടിവെച്ചു

  • Share this:
   കാബുൾ: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക് സൈനിക (Pakistan Army) പോസ്റ്റിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് പാകിസ്ഥാൻ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം ഉണ്ടായത്. ഖൈബർ പഖ്തുൻക്വ പ്രവിശ്യയിലെ വടക്കൻ വസീരിസ്ഥാൻ ജില്ലയിലെ ഷേവാ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ഒരു തീവ്രസംഘടനയും (terrorist Group) ഏറ്റെടുത്തിട്ടില്ല.

   രാത്രിയിൽ അപ്രതീക്ഷിതമായി സൈനിക പോസ്റ്റിനുനേരെ സായുധ സംഘം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം തിരിച്ചുവെടിവെച്ചു. ഏറെ നേരം ഇരുകൂട്ടരും തമ്മിൽ വെടിവെപ്പ് തുടർന്നു. അതിനിടെയാണ് ഒരു സൈനികന് വെടിയേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് പാക് സൈന്യം പ്രദേശത്ത് വ്യാപക തെരച്ചിൽ നടത്തി. എന്നാൽ ഭീകരരിൽ ആരെയും ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

   കഴിഞ്ഞ കുറേ വർഷങ്ങളായി പാകിസ്ഥാനിൽ ഭീകരർക്ക് ഏറെ സ്വാധീനമുള്ള ജില്ലകളിൽ ഒന്നാണ് വടക്കൻ വസീരിസ്ഥാൻ. പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിൽ 2014 ഡിസംബറിൽ ഒരു സൈനിക സ്കൂളിന് നേരെ വലിയതോതിലുള്ള തീവ്രവാദി ആക്രമണം ഉണ്ടായിരുന്നു. അന്ന് സ്കൂൾ വിദ്യാർഥികൾശ ഉൾപ്പടെ 150ൽ ഏറെ പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിനുശേഷം പ്രദേശത്ത് സൈനികർ സ്വാധീനം ശക്തമാക്കിയിരുന്നു. 2014ന് ശേഷം ഇതാദ്യമായാണ് വടക്കൻ വസീരിസ്ഥാനിൽ ഒരു ഭീകരാക്രമണം റിപ്പോർട്ട് ചെയ്യുന്നത്.

   തൈര് വാങ്ങാന്‍ ട്രെയിന്‍ നിര്‍ത്തി; ഡ്രൈവറെ പിരിച്ചുവിട്ട് പാകിസ്ഥാൻ റെയിൽവേ അധികൃതർ

   തൈര് (Yoghurt) വാങ്ങാന്‍ ട്രെയിന്‍ (Train) നിര്‍ത്തിയതിന് പാകിസ്ഥാന്‍ ട്രെയിന്‍ ഡ്രൈവറെ (Pakistani Train Driver) സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ലാഹോറിലെ (Lahore) കഹ്ന കച്ച റെയില്‍വേ സ്‌റ്റേഷന് സമീപത്താണ് തൈര് വാങ്ങാനായി ഡ്രൈവർ ട്രെയിന്‍ നിര്‍ത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ (Viral Video) തുടര്‍ന്ന് സംഭവം റെയില്‍വേ മന്ത്രി അസം ഖാന്‍ സ്വാതിയുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ഡ്രൈവറെയും സഹായിയെയും റെയിൽവേ അധികൃതർ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

   അപകടങ്ങള്‍, യാത്രക്കാരുടെ സുരക്ഷ, വരുമാനത്തകര്‍ച്ച തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന റെയില്‍വേ വകുപ്പിനെതിരെ വൈറലായ വീഡിയോ ദൃശ്യം വിമര്‍ശനം ക്ഷണിച്ചു വരുത്തിയ സാഹചര്യത്തിലാണ് ഡ്രൈവര്‍ റാണാ മുഹമ്മദ് ഷെഹ്സാദിനെയും അയാളുടെ സഹായി ഇഫ്തിഖര്‍ ഹുസൈനെയും സസ്പെന്‍ഡ് ചെയ്യാന്‍ പാകിസ്ഥാന്‍ റെയില്‍വേ അധികൃതർ തീരുമാനിച്ചത്.

   ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും ദേശീയ സ്വത്തുക്കള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും റെയിൽവേ മന്ത്രി പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. ട്രെയിൻ ജീവനക്കാരെ, പ്രത്യേകിച്ച് ഡ്രൈവര്‍മാരെയും സഹായികളെയും നിരീക്ഷിക്കാനും ആരെങ്കിലും നിയമം ലംഘിക്കുന്നുണ്ടെങ്കില്‍ ഉടനടി നടപടിയെടുക്കാനും യഥാക്രമം ഡിവിഷന്‍ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

   വീഡിയോയില്‍ ഡ്രൈവറുടെ സഹായി തെരുവിലെ ഒരു കടയില്‍ നിന്നും തൈര് വാങ്ങി ട്രെയിനിലേക്ക് കയറുന്നത് കാണാം. ''ട്രെയിന്‍ ഡ്രൈവറെ നോക്കൂ. അയാള്‍ തൈര് വാങ്ങിക്കാന്‍ ട്രെയിന്‍ നിര്‍ത്തിയിരിക്കുകയാണ്'' എന്ന ഒരു ശബ്ദവും വീഡിയോയുടെ പശ്ചാത്തലത്തിൽ കേള്‍ക്കാം.

   ''ട്രെയിന്‍ ട്രാക്കിന്റെ മധ്യത്തില്‍ നിര്‍ത്തുന്നത് സുരക്ഷാ പ്രശ്നം സൃഷ്ടിക്കും. സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്ന ഒരു കാര്യത്തിലും ഞങ്ങൾ വിട്ടുവീഴ്ച്ച ചെയ്യില്ല'', റെയില്‍വേ മന്ത്രാലയത്തിന്റെ വക്താവ് സയ്ദ് ഇജാസ്-ഉല്‍-ഹസ്സന്‍ ഷാ പറഞ്ഞു.

   ഈ സംഭവം, കെടുകാര്യസ്ഥതയും അവഗണനയും മൂലം അപകടങ്ങള്‍ പതിവായ രാജ്യത്ത് റെയില്‍വേയുടെ സുരക്ഷയെയും നിയന്ത്രണത്തെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ ഇത്തരം സംഭവങ്ങള്‍ അസാധാരണമല്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

   നേരത്തെ ഡിസംബറില്‍, യാത്രയ്ക്കിടെ ലോക്കോമാട്ടീവ് ഡ്രൈവര്‍മാരും സഹായികളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. എല്ലാ ട്രെയിനുകളിലും സെല്‍ഫികള്‍ എടുക്കുന്നതില്‍ നിന്നും ഫോണുകളില്‍ വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതില്‍ നിന്നും അവരെ വിലക്കിയിട്ടുണ്ട്.

   ഈ വര്‍ഷം ആദ്യം, പാകിസ്ഥാനില്‍ ഒരു ട്രെയിന്‍ കൃഷിയിടത്തിലൂടെ പാഞ്ഞുകയറി പാളം തെറ്റിയ മറ്റൊരു സര്‍വീസിന്റെ ബോഗികളില്‍ ഇടിച്ച് 60 പേര്‍ മരിച്ചിരുന്നു. പാളം തെറ്റികിടക്കുന്ന ട്രെയിൻ കണ്ട് അപകടം ഒഴിവാക്കാന്‍ താന്‍ പരമാവധി ശ്രമിച്ചുവെന്ന് സര്‍ സയ്ദ് എക്‌സ്പ്രസ് ട്രെയിന്‍ ഡ്രൈവര്‍ ഐജാസ് അഹമ്മദ് പറഞ്ഞിരുന്നു. അപകടത്തില്‍ അഹമ്മദിന് സാരമായ പരിക്കേറ്റുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. അപകടത്തിനു ശേഷം ഗ്രാമവാസികള്‍ അദ്ദേഹത്തെ ട്രെയിന്‍ എഞ്ചിന്റെ ഇടയില്‍ നിന്ന് വലിച്ച് പുറത്തെടുക്കുകയായിരുന്നു എന്നുംഅവര്‍ പറഞ്ഞു.
   Published by:Anuraj GR
   First published: