ഇന്റർഫേസ് /വാർത്ത /World / War in Ukraine | 'രക്ഷപ്പെടാന്‍ സഹായിച്ചത് ഇന്ത്യ'; ഇന്ത്യന്‍ എംബസിയ്ക്കും നരേന്ദ്രമോദിയ്ക്കും നന്ദി പറഞ്ഞ് പാക് വിദ്യാര്‍ഥിനി

War in Ukraine | 'രക്ഷപ്പെടാന്‍ സഹായിച്ചത് ഇന്ത്യ'; ഇന്ത്യന്‍ എംബസിയ്ക്കും നരേന്ദ്രമോദിയ്ക്കും നന്ദി പറഞ്ഞ് പാക് വിദ്യാര്‍ഥിനി

ഇന്ത്യന്‍ എംബസിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള അസ്മയുടെ വീഡിയോ പുറത്തുവന്നിരുന്നു.

ഇന്ത്യന്‍ എംബസിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള അസ്മയുടെ വീഡിയോ പുറത്തുവന്നിരുന്നു.

ഇന്ത്യന്‍ എംബസിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള അസ്മയുടെ വീഡിയോ പുറത്തുവന്നിരുന്നു.

  • Share this:

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം(Russia Ukraine crisis) രൂക്ഷമാകുന്നതിനിടെ യുദ്ധത്തില്‍ കുടുങ്ങിയ പാകിസ്ഥാന്‍ വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി ഇന്ത്യന്‍ എംബസി. അസ്മ ഷഫീഖ് എന്ന പെണ്‍കുട്ടിയെയാണ് എംബസി അധികൃതര്‍ രക്ഷപ്പെടുത്തിയത്.

ഇന്ത്യന്‍ എംബസിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള അസ്മയുടെ വീഡിയോ പുറത്തുവന്നിരുന്നു. അസ്മ പടിഞ്ഞാറന്‍ യുക്രെയിനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ''ഇവിടെ വരെ എത്തിച്ചതില്‍ ഇന്ത്യന്‍ കീവിലെ ഇന്ത്യന്‍ എംബസിക്ക് നന്ദി. വളരെ അപകടരമായ അവസ്ഥയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും നന്ദി പറയുന്നു' അസ്മ വീഡിയോയില്‍ പറയുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

നേരത്തെ ഒരു ബംഗ്ലാദേശ് പൗരനെ ഇന്ത്യ അവിടെ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. ഓപ്പറേഷന്‍ ഗംഗയുടെ കീഴില്‍ ഒരു നേപ്പാളി പൗരന്‍ ഇന്ത്യന്‍ വിമാനത്തില്‍ വരുമെന്ന് പിന്നീട് അറിയിച്ചിരുന്നു.

Also Read-Tamil Student| യുക്രെയ്ന്‍ സൈന്യത്തില്‍ അംഗമായി തമിഴ് വിദ്യാർഥി; ഇന്റലിജൻസ് അന്വേഷണം തുടങ്ങി

അതേസമയം യുക്രൈന്‍ പൗരന്മാരെ സഹായിക്കാന്‍ ഇന്ത്യ സ്വീകരിച്ച മാനുഷിക നടപടികളെ അഭിനന്ദിച്ച് യുക്രൈനിലെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റ് അംഗം സ്വാറ്റിസ്ലാവ് യുറാഷ് രംഗത്തെത്തിയിരുന്നു. യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ആ നിലപാട് പുനഃപരിശോധിക്കണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു.

First published:

Tags: Indian Embassy, Russia-Ukraine war