• HOME
  • »
  • NEWS
  • »
  • world
  • »
  • War in Ukraine | 'ദുഷ്‌കരമായ ഈ സമയത്ത് അവർ ഞങ്ങളോട് പെരുമാറിയത് ഇങ്ങനെ'; പാക് എംബസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാര്‍ത്ഥിനി

War in Ukraine | 'ദുഷ്‌കരമായ ഈ സമയത്ത് അവർ ഞങ്ങളോട് പെരുമാറിയത് ഇങ്ങനെ'; പാക് എംബസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാര്‍ത്ഥിനി

യുദ്ധഭൂമിയില്‍നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യന്‍ എംബസിയാണ് തങ്ങളെ സഹായിച്ചതെന്നും മിഷ പറഞ്ഞു

Representational image

Representational image

  • Share this:
    റഷ്യയുടെ സൈനിക ആക്രമണത്തെ (Russia Ukraine crisis) തുടര്‍ന്ന് ദുരിതത്തിലായ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാൻ പാകിസ്ഥാൻ ഭരണകൂടം(Pakistan Government)   ഒന്നും ചെയ്തില്ലെന്ന് യുക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയ പാകിസ്ഥാൻ വിദ്യാർഥി മിഷ അർഷാദ്. യുക്രെയ്നിലെ നാഷണല്‍ എയറോസ്‌പേസ് സര്‍വകലാശാലാ വിദ്യാര്‍ഥിനിയാണ് മിഷ. പാക് എംബസിക്കെതിരേ അതിരൂക്ഷ വിമര്‍ശനമാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. റഷ്യ യുക്രെയ്നെതിരെ യുദ്ധം ആരംഭിച്ചിട്ടും അവിടെക്കുടുങ്ങിയ പാക് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താന്‍ എംബസി അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് മിഷ പാകിസ്താനി ദിനപത്രം ഡോണിനോടു പറഞ്ഞു.

    ഞങ്ങൾ പാക്കിസ്ഥാന്റെ ഭാവിയാണെന്നും ദുഷ്‌കരമായ ഈ സമയത്ത് അവർ ഞങ്ങളോട് പെരുമാറിയത് ഇങ്ങനെയാണെന്നും' അവർ പറഞ്ഞു. റഷ്യയുടെ സൈനിക അധിനിവേശം ആരംഭിച്ചപ്പോൾ യൂനിവേഴ്സിറ്റി അധികൃതർ അപ്പാർട്ടുമെന്റുകളിൽ താമസിച്ചിരുന്ന വിദ്യാർഥികളെ ഹോസ്റ്റൽ ബേസ്‌മെന്റുകളിലേക്ക് മാറ്റിയെന്ന് യുക്രെയ്‌നിലെ തന്റെ അനുഭവം വിവരിച്ചുകൊണ്ട് മിഷ ഡോണിനോട് പറഞ്ഞു.

    read also- Operation Ganga | ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ലിവീവിലെത്തി; ഓപ്പറേഷന്‍ ഗംഗാ രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക്

    യുക്രെയ്നില്‍നിന്നുള്ളവരെ കൂടാതെ നൈജീരിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള 120ഓളം വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു അഭയകേന്ദ്രത്തില്‍ കഴിഞ്ഞിരുന്നത്. രാവും പകലും വ്യോമാക്രമണം നടന്നിരുന്നതിനാല്‍, അവിടെനിന്ന് പുറത്തേക്ക് ഇറങ്ങാനോ മറ്റെവിടേക്ക് എങ്കിലും പോകാനോ സാധിക്കുമായിരുന്നില്ല- മിഷ കൂട്ടിച്ചേര്‍ത്തു.

    യുദ്ധഭൂമിയില്‍നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യന്‍ എംബസിയാണ് തങ്ങളെ സഹായിച്ചതെന്നും മിഷ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി എംബസി ബസ് സജ്ജമാക്കിയിരുന്നു. ഈ ബസില്‍ കയറാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ അനുവദിച്ചെന്നും അങ്ങനെയാണ് പടിഞ്ഞാറന്‍ യുക്രെയ്നിലെ ടെര്‍ണോപില്‍ നഗരത്തിലെത്തിയതെന്നും മിഷ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വിദ്യാര്‍ഥികളാല്‍ നിറഞ്ഞ ബസിലെ ഏക പാകിസ്താനി താന്‍ ആയിരുന്നെന്നും മിഷ പറഞ്ഞു.

    യുക്രെയ്‌നിലെ വിവിധ ചെക്ക്‌പോസ്റ്റുകൾ സുരക്ഷിതമായി കടക്കാൻ തങ്ങളെയും ചില പാകിസ്ഥാൻ, തുർക്കി വിദ്യാർഥികളേയും സഹായിച്ചത് ഇന്ത്യയുടെ ത്രിവർണ്ണ പതാകയാണെന്ന് യുക്രെയ്‌നിൽ നിന്ന് റൊമാനിയയിലെ ബുക്കാറെസ്റ്റ് നഗരത്തിലെത്തിയ വിദ്യാർഥികൾ പറഞ്ഞിരുന്നു. ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനായി യുക്രെയ്‌നിന്റെ അയൽരാജ്യങ്ങൾ കേന്ദ്രീകരിച്ച് ഓപ്പറേഷൻ ഗംഗ എന്നപേരിൽ ഇന്ത്യ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെ നിരവധി വിദ്യാര്‍ത്ഥികളാണ് ജന്മനാട്ടില്‍ തിരിച്ചെത്തിയത്.

    War in Ukraine | 'രക്ഷപ്പെടാന്‍ സഹായിച്ചത് ഇന്ത്യ'; ഇന്ത്യന്‍ എംബസിയ്ക്കും നരേന്ദ്രമോദിയ്ക്കും നന്ദി പറഞ്ഞ് പാക് വിദ്യാര്‍ഥിനി


    റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം(Russia Ukraine crisis) രൂക്ഷമാകുന്നതിനിടെ യുദ്ധത്തില്‍ കുടുങ്ങിയ പാകിസ്ഥാന്‍ വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി ഇന്ത്യന്‍ എംബസി. അസ്മ ഷഫീഖ് എന്ന പെണ്‍കുട്ടിയെയാണ് എംബസി അധികൃതര്‍ രക്ഷപ്പെടുത്തിയത്.

    ഇന്ത്യന്‍ എംബസിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള അസ്മയുടെ വീഡിയോ പുറത്തുവന്നിരുന്നു. അസ്മ പടിഞ്ഞാറന്‍ യുക്രെയിനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ''ഇവിടെ വരെ എത്തിച്ചതില്‍ ഇന്ത്യന്‍ കീവിലെ ഇന്ത്യന്‍ എംബസിക്ക് നന്ദി. വളരെ അപകടരമായ അവസ്ഥയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും നന്ദി പറയുന്നു' അസ്മ വീഡിയോയില്‍ പറയുന്നു.

    read also- War in Ukraine | യുക്രെയ്ന്‍ അധിനിവേശം; റഷ്യയിലെ ഉത്പാദനം നിര്‍ത്തിവെച്ച് മുന്‍നിര വാഹനനിര്‍മ്മാതാക്കള്‍

    നേരത്തെ ഒരു ബംഗ്ലാദേശ് പൗരനെ ഇന്ത്യ അവിടെ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. ഓപ്പറേഷന്‍ ഗംഗയുടെ കീഴില്‍ ഒരു നേപ്പാളി പൗരന്‍ ഇന്ത്യന്‍ വിമാനത്തില്‍ വരുമെന്ന് പിന്നീട് അറിയിച്ചിരുന്നു

    അതേസമയം യുക്രൈന്‍ പൗരന്മാരെ സഹായിക്കാന്‍ ഇന്ത്യ സ്വീകരിച്ച മാനുഷിക നടപടികളെ അഭിനന്ദിച്ച് യുക്രെയ്നിലെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റ് അംഗം സ്വാറ്റിസ്ലാവ് യുറാഷ് രംഗത്തെത്തിയിരുന്നു. യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ആ നിലപാട് പുനഃപരിശോധിക്കണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു.
    Published by:Arun krishna
    First published: