• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു;സ്‌കൂളിന് തീയിട്ട് സഹപാഠികള്‍

പാകിസ്ഥാനിലെ ലാഹോറിൽ ശനിയാഴ്ചയായിരുന്നു സംഭവം.

news18-malayalam
Updated: September 8, 2019, 3:42 PM IST
അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു;സ്‌കൂളിന് തീയിട്ട് സഹപാഠികള്‍
അധ്യാപകന്റെ മർദ്ദനമേറ്റ് മരിച്ച ബിലാൽ
news18-malayalam
Updated: September 8, 2019, 3:42 PM IST
ലാഹോര്‍: അധ്യാപകന്റെ മർദ്ദനത്തിൽ വിദ്യാർഥി മരിച്ചതിൽ പ്രതിഷേധിച്ച് സഹപാഠികൾ സ്‌കൂളിന് തീയിട്ടു. പാകിസ്ഥാനിലെ ലാഹോറിൽ ശനിയാഴ്ചയായിരുന്നു സംഭവം. അധ്യാപകന്റെ മര്‍ദ്ദനമേറ്റ്  പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഹഫീസ് ബിലാലാണ് മരിച്ചത്. ലാഹോറിലെ അമേരിക്കന്‍ ലൈസ്ടഫ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ബിലാല്‍. പാഠഭാഗങ്ങള്‍ മനപാഠമാക്കാത്തതിന് അധ്യാപകനായ കമ്രാനാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് സഹപാഠികളും ബന്ധുക്കളും പറയുന്നത്. വിദ്യാര്‍ഥിയുടെ വയറില്‍ അധ്യാപകന്‍ ചവിട്ടുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്തു. സംഭവത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാർഥികൾ സ്കൂളിന്  തീയിട്ടു. രണ്ട് ക്ലാസ് മുറികള്‍ കത്തി നശിച്ചു. സ്കൂളിന് തീയിട്ട  സംഭവത്തില്‍ ഏതാനും വിദ്യാർഥികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Also Read അപ്പാർട്ട്മെന്‍റിന്‍റെ ഏഴാം നിലയിൽ നിന്ന് മൂന്നുവയസുള്ള കുഞ്ഞിനെ എറിഞ്ഞുകൊന്നു

First published: September 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...