• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹാഫീസ് സയിദ് തീവ്രവാദി തന്നെയെന്ന് പാകിസ്താന്‍


Updated: February 13, 2018, 9:01 PM IST
ഹാഫീസ് സയിദ് തീവ്രവാദി തന്നെയെന്ന് പാകിസ്താന്‍
File photo of Hafiz Saeed, head of Jamaat-ud-Dawa (Image: Reuters)

Updated: February 13, 2018, 9:01 PM IST
 

രാജ്യാന്തരതലത്തില്‍ സമ്മര്‍ദ്ദം ഏറിയതോടെ ഹാഫീസ് സയിദിനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാകിസ്താന്‍. ഇത് സംബന്ധിച്ച വിജ്ഞാപനത്തില്‍ പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍ ഒപ്പുവച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ആയ ഹാഫീസ് യു.എന്നിന്റെ ആഗോള ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ്. എന്നാല്‍ രാജ്യത്ത് സ്വതന്ത്ര്യ വിഹാരം നടത്തുന്ന ഇയാളെ തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ പാകിസ്താന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ ആഗോള തലത്തില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

തീവ്രവാദികള്‍ക്ക് വളക്കൂറ് നല്‍കുന്ന മണ്ണാണ് പാകിസ്താന്റെതെന്നും തീവ്രവാദികളെ പിന്തുണയ്ക്കുന്ന നിലപാടുകള്‍ അവസാനിപ്പിക്കണമെന്നും യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇവര്‍ക്ക് നല്‍കി വന്നിരുന്ന സാമ്പത്തിക സഹായവും നിര്‍ത്തുമെന്ന് യു.എസ് പ്രഖ്യാപിച്ചു. തീവ്രവാദ വിഷയത്തില്‍ പാക് നിലപാടിനെതിരെ രാജ്യാന്തര തലത്തില്‍ സമ്മര്‍ദ്ദം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ഭീകരവിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഇവര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി യു.എന്‍ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന വ്യക്തികളെയും 27 സംഘടനകളെയും നിയമത്തിന്റെ ഭാഗമാക്കി. ലഷ്‌കര്‍ ഇ തോയ്ബ, താലിബന്‍, ജമാഅത്ത് ഉദ്വ, ഹര്‍ക്കത്തുല്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകള്‍ക്കൊപ്പമാണ് ഹാഫീസ് സയിദിനെയും തീവ്രവാദിയായി പാകിസ്താന്‍ പ്രഖ്യാപിച്ചത്.

പാരീസില്‍ നടക്കാനിരിക്കുന്ന സാമ്പത്തിക ദൗത്യസേനാ യോഗത്തിന് മുന്നോടിയായാണ് പാകിസ്താന്റെ ഇത്തരമൊരു നീക്കം. രാജ്യാന്തര സമൂഹത്തില്‍ നിലനില്‍ക്കണമെങ്കില്‍ ഭീകരസംഘടനകള്‍ക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നാണ് മുന്‍ മേജര്‍ ജനറല്‍ പി.കെ.സെയ്ഗള്‍ സംഭവത്തില്‍ പ്രതികരിച്ചത്.

 

 

 
First published: February 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍