• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പാകിസ്താനിലെ ആദ്യ സിഖ് പൊലീസ് ഓഫീസറെ വീട്ടിൽ നിന്ന് ചവിട്ടിപുറത്താക്കി


Updated: July 11, 2018, 3:20 PM IST
പാകിസ്താനിലെ ആദ്യ സിഖ് പൊലീസ് ഓഫീസറെ വീട്ടിൽ നിന്ന് ചവിട്ടിപുറത്താക്കി

Updated: July 11, 2018, 3:20 PM IST
ലാഹോർ: പാകിസ്താനിൽ ന്യൂനപക്ഷങ്ങളോടുള്ള വിവേചനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഗുലാബ് സിംഗ് സഹീൻ. പാകിസ്താനിലെ പ്രഥമ സിഖ് ട്രാഫിക് പൊലീസ് ഓഫീസറാണ് അദ്ദേഹം. പാകിസ്താനിൽ സിഖ് വംശജരെ രാജ്യത്ത് നിന്ന് നിര്‍ബന്ധിത പലായനത്തിന് വിധേയരാക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഗുലാബിനേയും കുടുംബത്തേയും ദേരാ ചഹാൽ ഗ്രാമത്തിലെ അവരുടെ വീട്ടില്‍ നിന്ന് നിര്‍ബന്ധപൂർവം ഒഴിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറയുന്നത്. ഏപ്രിൽ നാലിനായിന്നു വർഷങ്ങളായി താമസിച്ചുവന്നിരുന്ന വീട്ടിൽ നിന്ന് ചവിട്ടിപുറത്താക്കിയത്. അതിന് ശേഷം മെഡിക്കൽ ലീവിലാണ്. കോടതിയിൽ‌ നിന്ന് അദ്ദേഹം സ്റ്റേ വാങ്ങിയിട്ടുണ്ട്. 18ന് കോടതി വീണ്ടും വാദം കേൾക്കും. നോട്ടീസ് പോലും നൽകാതെയാണ് തന്നെ ചവിട്ടിപുറത്താക്കിയതെന്നും തന്റെ മതവിശ്വാസം വ്രണപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. ഭാര്യ പരംജിത് കൗറിന്റെയും മൂന്ന് കുട്ടികളുടെയും മുന്നിൽവച്ച് തലപ്പാവ് നിർബന്ധിച്ച് അഴിപ്പിച്ചതും കൈയേറ്റം ചെയ്തതും.

2006ലാണ് ട്രാഫിക് പൊലീസ് ഓഫീസറായി ഗുലാബ് സിംഗ് നിയമിതനായത്. '1947 മുതല്‍ എന്റെ കുടുംബം പാകിസ്താനിലാണ് കഴിയുന്നത്. കലാപങ്ങള്‍ക്ക് ശേഷവും ഞങ്ങള്‍ രാജ്യം വിട്ടില്ല. ഇപ്പോള്‍ ഞങ്ങളെ നിര്‍ബന്ധപൂര്‍വം രാജ്യത്ത് നിന്ന് ഒഴിവാക്കുകയാണ്. എന്റെ വീട് സീല്‍ ചെയ്തു, ഞങ്ങളുടെ എല്ലാ സാധനസാമഗ്രികളും വീടിന്റെ ഉള്ളിലാണ്. എന്നെ അവര്‍ മര്‍ദിക്കുകയും എന്റെ വിശ്വാസത്തെ അപമാനിക്കുകയും ചെയ്തു'- ഗുലാബ് സിംഗ് പറഞ്ഞു.

പാകിസ്താൻ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ മാതൃസംഘടനയായ ഇവാക്വീ ട്രസ്റ്റ് പ്രോപര്‍ട്ടി ബോര്‍ഡാണ് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയിരിക്കുന്നതെന്നും സിംഗ് പറയുന്നു. പാകിസ്താനില്‍ സിഖ് വംശജരുടെ സംരക്ഷണം ഉയര്‍ത്തി രൂപം കൊണ്ട ബോര്‍ഡ് അവരുടെ പ്രഖ്യാപിത നിലപാടിന്റെ ലംഘനമാണ് ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. സിഖ് സംരക്ഷണ സംഘടനകളിലെ ഉന്നതരായ താരസിംഗിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതിക്കുറ്റം ചുമത്തിയതിനാണ് ഗുലാബ് സിങ്ങിനെതിരെയുള്ള അക്രമമെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, അനധികൃത കൈയേറ്റം ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവാക്വീ ട്രസ്റ്റ് പ്രോപർട്ടി ബോർഡ് വിശദീകരിക്കുന്നത്.
Loading...
 
First published: July 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍