പാകിസ്ഥാൻ അംബാസിഡറെ ഫ്രാന്‍സില്‍ നിന്ന് തിരികെ വിളിക്കാന്‍ പ്രമേയം പാസാക്കി; പക്ഷേ ഇപ്പോൾ സ്ഥാനത്ത് ആളില്ലെന്ന് മറന്നുപോയി

ഫ്രഞ്ച് ഉത്പന്നങ്ങളുടെ ബഹിഷ്കരണം അടക്കമുള്ള പ്രതിഷേധങ്ങൾ ഇസ്ലാമിക രാജ്യങ്ങളിൽ നടന്നുവരികയാണ്.

News18 Malayalam | news18-malayalam
Updated: October 28, 2020, 2:52 PM IST
പാകിസ്ഥാൻ അംബാസിഡറെ ഫ്രാന്‍സില്‍ നിന്ന് തിരികെ വിളിക്കാന്‍ പ്രമേയം പാസാക്കി; പക്ഷേ ഇപ്പോൾ സ്ഥാനത്ത് ആളില്ലെന്ന് മറന്നുപോയി
News18 Malayalam
  • Share this:
ഇസ്ലാമാബാദ്: ഫ്രാൻസിൽ മതനിന്ദയുടെ പേരിൽ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതും ഇതിന് പിന്നാലെ ഫ്രാൻസ് സ്വീകരിച്ച കർശന നടപടികളും ലോകമാകെ ചർച്ച ചെയ്യുകയാണ്. ഫ്രഞ്ച് സർക്കാർ ഇസ്ലാമിക വിരുദ്ധ നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് വിവിധ ഇസ്ലാമിക രാജ്യങ്ങൾ ഫ്രാൻസിൽ നിന്നുള്ള സ്ഥാനപതിമാരെ പിൻവലിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫ്രാൻസിലെ പാക് സ്ഥാനപതിയെ തിരികെ വിളിക്കാൻ പാകിസ്ഥാൻ പാർലമെന്റ് പ്രമേയം പാസാക്കിയത്. പക്ഷേ, പ്രമേയം പാസാക്കുന്ന സമയത്ത് പാകിസ്ഥാന് ഫ്രാൻസിൽ സ്ഥാനപതി ഉണ്ടായിരുന്നില്ല എന്നതാണ് രസകരം.

Related News- മതനിന്ദ: ഫ്രാൻസിൽ അധ്യാപകനെ കഴുത്തറുത്തുകൊന്നു; അക്രമിയെ പൊലീസ് വധിച്ചു; ഭീകരാക്രമണമെന്ന് മാക്രോൺ

ഫ്രഞ്ച് അംബാസിഡറായിരുന്ന മൊയിന്‍ ഉള്‍ ഹഖിനെ ചൈനയിലേക്ക് മാറ്റിയ പശ്ചാത്തലത്തില്‍ ഒഴിവുവന്ന സ്ഥാനത്തേക്ക് പുതിയ ആളെ പാകിസ്ഥാന്‍ നിയമിച്ചിരുന്നില്ല. ഫലത്തില്‍ ഇല്ലാത്ത സ്ഥാനപതിയെ തിരികെ വിളിക്കണമെന്ന പ്രമേയമാണ് പാക് പാര്‍ലമെന്റ് പാസാക്കിയത്‌. അംബാസിഡറിനെ തിരികെ വിളിക്കാനുള്ള പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതാകട്ടെ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഷാ മെഹമൂദ് ഖുറേഷിയും. സ്വന്തം വകുപ്പിന്റെ കീഴില്‍ വരുന്ന കാര്യം പോലും അറിയാത്ത മന്ത്രിയാണോ ഖുറേഷിയെന്ന് സോഷ്യൽ മീഡിയയിൽ പരിഹാസമുയരുകയാണ്.

Also Read- പാരീസിലെ അധ്യാപകന്റെ കൊലപാതകം: മുസ്ലിം പള്ളി അടച്ചു; ഹമാസ് അനുകൂല സംഘടന പിരിച്ചുവിട്ടു; കടുത്ത നടപടികളുമായി ഫ്രാൻസ്

ഒക്ടോബർ 26നാണ് പാകിസ്ഥാന്റെ ദേശീയ അസംബ്ലി പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. ഫ്രഞ്ച് പ്രസിദ്ധീകരണത്തിൽ പ്രവാചകന്റെ ചിത്രം പ്രസിദ്ധീകരിച്ചതിനെ ഫ്രഞ്ച് പ്രസിഡന്റ് അപലിപ്പിച്ചില്ലെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. പാരിസിലെ പാക് എംബസിയിലെ മിഷൻ ഹെഡ്ഡായ മുഹമ്മദ് അംജദ് അസീസ് ഖാസിയാണ് സ്ഥാനപതിയുടെ അഭാവത്തിൽ അവിടത്തെ കാര്യങ്ങൾ നോക്കുന്നത്. നേരത്തെ ഇസ്ലാമാബാദിലെ ഫ്രഞ്ച് സ്ഥാനപതിയെ പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.അധ്യാപകന്‍ സാമുവല്‍ പാറ്റിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആഗോള മുസ്ലിം സമൂഹത്തിനെതിരെ ആണെന്നാരോപിച്ചാണ് പാക് പാര്‍ലമെന്റ് പ്രമേയം പാസാക്കിയത്. പാകിസ്ഥാന് പുറമെ തുര്‍ക്കി, ഇറാഖ്‌, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും ഫ്രഞ്ച് പ്രസിഡന്റിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫ്രഞ്ച് ഉത്പന്നങ്ങളുടെ ബഹിഷ്കരണം അടക്കമുള്ള പ്രതിഷേധങ്ങൾ ഇസ്ലാമിക രാജ്യങ്ങളിൽ നടന്നുവരികയാണ്.
Published by: Rajesh V
First published: October 28, 2020, 2:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading