• HOME
 • »
 • NEWS
 • »
 • world
 • »
 • Pak Military and Militants | പാക് പട്ടാളവും ഭീകരരും തമ്മിൽ സമാധാന ചർച്ച; സൈന്യത്തിലെ ഉന്നതരും തെഹരീക്-ഇ-താലിബാൻ-പാകിസ്താൻ ഭീകരരും തമ്മിൽ കൂടിക്കാഴ്ച

Pak Military and Militants | പാക് പട്ടാളവും ഭീകരരും തമ്മിൽ സമാധാന ചർച്ച; സൈന്യത്തിലെ ഉന്നതരും തെഹരീക്-ഇ-താലിബാൻ-പാകിസ്താൻ ഭീകരരും തമ്മിൽ കൂടിക്കാഴ്ച

അഫ്ഗാനിസ്താനിലെ ടിടിപിയുമായി ആശയമിനിമയം തുടങ്ങിയതിനു ശേഷം ആയുധധാരികളായ ഭീകരരുമായുള്ള പാക്സൈന്യത്തിൻറെ ആദ്യ കൂടിക്കാഴ്ചയാണ് നടക്കുന്നത്.

 • Share this:
  പാക് സൈന്യത്തിലെ ഉന്നതരും തെഹരീക്-ഇ-താലിബാൻ-പാകിസ്താൻ ഭീകരരും തമ്മിൽ കൂടിക്കാഴ്ചപാക് സൈനീക(Pak Military) മേധാവികളും നിരോധിക്കപ്പെട്ട പാക് ഭീകര സംഘടന(Militants) തെഹരീക്-ഇ-താലിബാൻ-പാതിസ്താൻ (TTP) ഭീകരരും തമ്മിൽ സമാധാന ചർച്ചകൾ നടന്നുവെന്ന് റിപ്പോർട്ടുകൾ. രാജ്യത്ത് കഴിഞ്ഞ നാളുകളിൽ നടന്ന തുടർച്ചയായ ഭീകരാക്രമണങ്ങൾ ആവർത്തിക്കാതിരിക്കുവാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പാക് സൈന്യം നിരോധിക്കപ്പെട്ട ഈ ഭീകര സംഘടനയുമായി ഇത്തരമൊരു ചർച്ചയ്ക്ക് ഒരുങ്ങിയത്.

  അഫ്ഗാനിസ്താനിലെ ടിടിപിയുമായി ആശയമിനിമയം തുടങ്ങിയതിനു ശേഷം ആയുധധാരികളായ ഭീകരരുമായുള്ള പാക്സൈന്യത്തിൻറെ ആദ്യ കൂടിക്കാഴ്ചയാണ് നടക്കുന്നത്. പാക് ദേശിയ സുരക്ഷയെ സംബന്ധിച്ച ചർച്ചയിൽ പാർലമെന്‍റ് കമ്മറ്റിക്കു മുന്നിൽ റിപ്പോർട്ട് അവതരിപ്പിക്കുമ്പോഴാണ് സൈനിക വൃത്തങ്ങൾ ഈ വിവരങ്ങൾ അറിയിച്ചതെന്ന് ഡോൺ ന്യൂസ് പേപ്പർ (Dawn newspaper) റിപ്പോര്‍ട്ട് ചെയ്തു.

  ജോയിന്റ് ചീഫ്സ് ഒഫ് സ്റ്റാഫ് കമ്മറ്റിയുടെ (Chiefs of Staff Committee -JCSC) ചെയർമാനായ ജെനറൽ നദീം റാസ് ആയിരുന്നു വെള്ളിയാഴ്ച നടന്ന ദേശിയ സുരക്ഷാ കമ്മറ്റിയുടെ അധ്യക്ഷൻ.
  മൂന്ന് സൈനിക വിഭാഗങ്ങളുടേയും മേധാവികൾ മീറ്റിങ്ങിൽ പങ്കെടുത്തു. ആർമിയുടെ തലവനായ ജനറ. ഒമർ ജാവേദ് ബജ്വ, നേവിയുടെ മേധാവിയായ അഡ്മിറൽ മുഹമ്മദ് അംജദ് ഖാൻ നൈസി, എയർഫോഴ്സ് ചീഫായ മാർഷൽ സഹീർ അഹമ്മദ് ബാബെർ സിദ്ദു, ഐ എസ് ഐ ഡയറക്ടർ ലെഫ്റ്റണൻറ് ജനറൽ നദീം അഞ്ചും, പെഷവാർ കോർപ്സ് കമാന്റർ ലെഫ്റ്റണന്റ് ജനറൽ ഫൈസ് ഹമീദ് മറ്റ് രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരാണ് മീറ്റിംങിൽ പങ്കെടുത്ത പ്രമുഖർ.

  പാക് ദേശിയ സുരക്ഷയെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വെല്ലുവിളികളും വിശദാംശങ്ങളും സമ്മേളനത്തിൻ വിശകലനം ചെയ്യപ്പെട്ടു. പശ്ചിമാതിർത്തിയിലേയും പഖ്തുഖാവയിലേയും ബാലൂചിസ്താനിലേയും വിഷയങ്ങൾ വിശദമായി തന്നെ ചർച്ച ചെയ്തുവെന്ന് ആർമിയിലെ മീഡിയാ വിഭാഗം അറിയിച്ചു. അഫ്ഗാനിസ്താനിൽ സമാധാനം പുലരേണ്ടത് മേഖലയുടെ സുസ്ഥര വികസനത്തിന് അത്യാന്താപേഷിതമാണെന്ന് സമ്മേളനം വിലയിരുത്തി. ടിടിപിയുമായി സമാധാനത്തിൽ എത്തുന്നതിനോട് സൈന്യത്തിന് എതിർപ്പില്ല എന്നാൽ ചർച്ചകളോട് ടിടിപി സഹരിക്കുന്നത് പ്രകാരം കാര്യങ്ങൾ നടന്നില്ലെങ്കിൽ സൈനികമായി നേരിടണമെന്ന് പാക് രാഷ്ട്രീയ നേതൃത്വത്തെ സൈനിക മേധാവികൾ അറിയിച്ചു.

  കഴിഞ്ഞ വർഷം മുതൽക്ക് സൈന്യവും ടിടിപിയുമായി അനൗദ്യോഗികമായി ചർച്ചകൾ നടന്നു വരികയായിരുന്നു. എന്നാൽ ആ ചർച്ചകൾകൊണ്ട് എന്തെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടുള്ളതായി ഇരുവിഭാഗത്തു നിന്നും അറിയിപ്പുണ്ടായിട്ടില്ല. ടിടിപിയുടെ പിരിച്ചുവിടലും ഭീകരവാദികൾ ആയുധം താഴെവെക്കലും ഭരണഘടനയെ അംഗീകരിക്കലുമാണ് രാഷ്ട്രീയ നേത‍ത്വം മുന്നോട്ടു വെയ്ക്കുന്ന ഉപാധികൾ. എന്നാൽ
  കിഴക്കൻ പാകിസ്താനിലെ ആദിവാസി മേഖലയിലെ സൈനിക സാന്നിദ്ധ്യം പിൻവലിക്കണമെന്നും 2018ലെ ഖൈബർ പഖതുൻഖാവയുമായി ആദിവാസി സംഘങ്ങളെ കൂട്ടിയിണക്കാൻ നടത്തിയ ശ്രമങ്ങളെ അസാധുവാക്കുക, ജയിലിലായ ടിടിപി ഭീകരവാദികളെ മോചിപ്പിക്കുക, തങ്ങൾക്ക് ഉണ്ടായ നാശങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നിവയാണ് ടിടിപി മുന്നോട്ട് വെച്ച ആവശ്യങ്ങൾ
  Published by:Amal Surendran
  First published: