പരിശോധനയിൽ 900 കുട്ടികൾക്ക് HIV പോസിറ്റീവ്; ഭീതിയിൽ ഈ പാകിസ്ഥാൻ നഗരം

നഗരത്തിലെ ഏറ്റവും ചെലവു കുറഞ്ഞ ഡോക്ടറായ ഇദ്ദേഹത്തെ ഒരു തവണ കാണുന്നതിന് 16 പൈസ ആയിരുന്നു ഈടാക്കിയിരുന്നത്.

News18 Malayalam | news18
Updated: October 31, 2019, 11:17 AM IST
പരിശോധനയിൽ 900 കുട്ടികൾക്ക് HIV പോസിറ്റീവ്; ഭീതിയിൽ ഈ പാകിസ്ഥാൻ നഗരം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 31, 2019, 11:17 AM IST
  • Share this:
ഇസ്ലാമബാദ്: ഉപയോഗിച്ച സിറിഞ്ചുകൾ വീണ്ടും ഉപയോഗിച്ചതിലൂടെ പാകിസ്ഥാനിലെ ഒരു നഗരത്തിലെ 900 കുട്ടികൾ എച്ച് ഐ വി ബാധിതരായി. ഒരു ഡോക്ടറുടെ വഞ്ചനാപരമായ സമീപനമാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് പാകിസ്ഥാനിലെ ഇത്രയും കുട്ടികളെ തള്ളി വിട്ടത്.
അണുബാധിതമായ സിറിഞ്ചുകൾ ഈ ഡോക്ടർ വീണ്ടും ഉപയോഗിച്ചതിലൂടെയാണ് ഇത്രയധികം കുട്ടികൾ എച്ച് ഐ വി ബാധിതരായത്.

ഈ വർഷമാദ്യം അഞ്ഞൂറോളം കുട്ടികളിൽ എച്ച് ഐ വി ബാധ കണ്ടെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ അത് 1100 കുട്ടികളിൽ എത്തിയിരിക്കുകയാണ്. ഇവരിൽ നടത്തിയ പരിശോധനയിൽ 900 കുട്ടികളിൽ എച്ച് ഐ വി പോസിറ്റീവ് ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. ശിശുരോഗ വിദഗ്ദനായ ഡോ. മുസാഫർ ഘംഗ്രോയാണ് മറ്റുള്ളവരിൽ ഉപയോഗിച്ച അണുബാധയേറ്റ സിറിഞ്ചുകൾ ബാക്കിയുള്ള കുട്ടികളിലും ഉപയോഗിക്കുകയായിരുന്നു.

IS തലവൻ ബാഗ്ദാദിയുടെ താവളത്തിലേക്ക് നടന്നടുത്ത് അമേരിക്കൻ സൈന്യം; സൈനിക നടപടിയുടെ വീഡിയോയും ചിത്രങ്ങളും

നഗരത്തിലെ ഏറ്റവും ചെലവു കുറഞ്ഞ ഡോക്ടറായ ഇദ്ദേഹത്തെ ഒരു തവണ കാണുന്നതിന് ഈടാക്കിയിരുന്നത് 16 പൈസ ആയിരുന്നു. നഗരത്തിലെ 200,000 താമസക്കാരിൽ കാൽഭാഗം ആളുകളിലെങ്കിലും ഇതുവരെ പരിശോധന പൂർത്തിയാക്കി കഴിഞ്ഞു. എച്ച് ഐ വി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് ആരോഗ്യപ്രവർത്തകരിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

നൂറു കണക്കിന് പേർക്ക് എച്ച് ഐ വി ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അശ്രദ്ധ, നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തി ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ഡോ. ഘംഗ്രോ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു പൊതു ആശുപത്രിയിൽ ഇപ്പോഴും ജോലി ചെയ്യുന്നുമുണ്ട്.

First published: October 31, 2019, 11:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading