രണ്ടുവർഷത്തേക്ക് ക്ഷമിക്കണം, ഗർഭിണിയാകരുത്; കോവിഡ് കാലത്ത് സ്ത്രീകളോട് അപേക്ഷയുമായി ഗൈനക്കോളജിസ്റ്റ്

കോവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ ഗർഭിണികളായ സ്ത്രീകൾക്ക് ചികിത്സ നിഷേധിക്കുന്നതും കൂടിവരികയാണ്. ഇങ്ങനെ ചികിത്സ നിഷേധിക്കപ്പെട്ട ഒരു യുവതിക്ക് അവളുടെ കുഞ്ഞിനെ തന്നെ നഷ്ടമായതായി മോള പറഞ്ഞു.

News18 Malayalam | news18
Updated: July 3, 2020, 4:20 PM IST
രണ്ടുവർഷത്തേക്ക് ക്ഷമിക്കണം, ഗർഭിണിയാകരുത്; കോവിഡ് കാലത്ത് സ്ത്രീകളോട് അപേക്ഷയുമായി ഗൈനക്കോളജിസ്റ്റ്
News 18
  • News18
  • Last Updated: July 3, 2020, 4:20 PM IST
  • Share this:
പാപ്പുവ ന്യൂ ഗ്വിനിയ: കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ രണ്ടുവർഷത്തേക്ക് ഗർഭിണികളാകരുതെന്ന് ഗൈനക്കോളജിസ്റ്റിന്റെ നിർദ്ദേശം. പാപ്പുവ ന്യൂ ഗ്വിനിയയിലെ പ്രശസ്തനായ ഗൈനക്കോളജിസ്റ്റാണ് മുന്നറിയിപ്പ് നൽകുന്നത്. കോവിഡ് പിടിക്കുമെന്ന് കരുതി നിരവധി സ്ത്രീകളാണ് ആശുപത്രി വിടുന്നത്. ഇതിനെ തുടർന്ന് ദിവസം ഒരു കുഞ്ഞെങ്കിലും മരിക്കുന്നതായാണ് കണക്ക്.

പാപ്പുവ ന്യൂ ഗ്വിനിയ സര്‍വകലാശാലയിലെ പ്രസവചികിത്സ, ഗൈനക്കോളജി പ്രൊഫസര്‍ ഡോ. ഗ്ലെന്‍ മോളയാണ്

ഇക്കാര്യങ്ങൾ പറഞ്ഞത്. അതേസമയം, പാപ്പുവ ന്യൂ ഗ്വിനിയയിൽ കേവലം 11 കേസുകൾ മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

താൽക്കാലികമായെങ്കിലും കോവിഡിന്റെ താണ്ഡവത്തിൽ നിന്ന് പിടിച്ചു നിൽക്കുന്നുണ്ടെങ്കിലും പടർന്നു പിടിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. രാജ്യത്തിന്റെ പൊതുജനാരോഗ്യ സംവിധാനങ്ങൾ വളരെ പരിമിതമാണ് എന്നത് തന്നെയാണ് കാരണം. ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതു മുതൽ ഇവിടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, കോവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ ഗർഭിണികളായ സ്ത്രീകൾക്ക് ചികിത്സ നിഷേധിക്കുന്നതും കൂടിവരികയാണ്. ഇങ്ങനെ ചികിത്സ നിഷേധിക്കപ്പെട്ട ഒരു യുവതിക്ക് അവളുടെ കുഞ്ഞിനെ തന്നെ നഷ്ടമായതായി മോള പറഞ്ഞു.

എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി പാപ്പുവ ന്യൂ ഗ്വിനിയയില്‍ പുതിയ കോവിഡ് 19 കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
First published: July 3, 2020, 4:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading