• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പര്‍ദ്ദ വേണ്ട; മാന്യമായ വസ്ത്രധാരണം മതി : നിയമങ്ങള്‍ പൊളിച്ചെഴുതി സൗദി

സ്ത്രീകള്‍ നിര്‍ബന്ധമായും പര്‍ദ്ദ ധരിക്കണമെന്ന നിയമം പിന്‍വലിക്കും.


Updated: March 20, 2018, 7:40 PM IST
പര്‍ദ്ദ വേണ്ട; മാന്യമായ വസ്ത്രധാരണം മതി : നിയമങ്ങള്‍ പൊളിച്ചെഴുതി സൗദി
സ്ത്രീകള്‍ നിര്‍ബന്ധമായും പര്‍ദ്ദ ധരിക്കണമെന്ന നിയമം പിന്‍വലിക്കും.

Updated: March 20, 2018, 7:40 PM IST
റിയാദ് : പരമ്പരാഗത നിയമങ്ങളില്‍ പൊളിച്ചെഴുത്തുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സ്ത്രീകള്‍ക്ക് ഡ്രൈംവിഗ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനത്തിന് ശേഷം വസ്ത്രധാരണത്തിലും ഇളവ് നല്‍കുന്ന പുതിയ തീരുമാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ നിര്‍ബന്ധമായും പര്‍ദ്ദ ധരിക്കണമെന്ന നിയമം പിന്‍വലിക്കും. പകരം മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയാകും.

ലോകത്തിലെ തീര്‍ത്തും യാഥാസ്ഥിതിക രാജ്യങ്ങളില്‍ ഒന്നായ സൗദിയില്‍ സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങളാണ്. പര്‍ദ്ദ ധരിക്കാത്ത സ്ത്രീകള്‍ക്ക് രാജ്യത്ത് പ്രവേശനം പോലും അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇതെല്ലാം മാറ്റിയെഴുതുകയാണ് പുതിയ നിയമത്തിലൂടെ. വിപ്ലവകരമായ ഈ തീരുമാനപ്രകാരം രാജ്യത്ത് താമസിക്കുന്നവരോ രാജ്യത്ത് വരുന്നവരോ ആയ സ്ത്രീകള്‍ പരമ്പരാഗത വസ്ത്രമായ അബയ അഥവ പര്‍ദ്ദയോ മുഖാവരണമോ ധരിക്കേണ്ടതില്ല. എന്ത് വസ്ത്രം ധരിക്കണമെന്ന തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇനി സ്ത്രീകള്‍ക്കുണ്ടായിരിക്കും. രാജ്യത്തെ സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് ഭരണാധികാരിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചിരിക്കുന്നത്.

 

 

 

 

 

 
First published: March 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍