നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'അവരെങ്കിലും രക്ഷപ്പെടട്ടേ..'; കുട്ടികളെ മുളളുവേലിക്കു മുകളിലൂടെ വിമാനത്താവളത്തിലേക്ക്​ എറിഞ്ഞ്​ മാതാപിതാക്കൾ; അഫ്ഗാനിൽ നിന്ന് കരളലിയിക്കുന്ന ദൃശ്യം

  'അവരെങ്കിലും രക്ഷപ്പെടട്ടേ..'; കുട്ടികളെ മുളളുവേലിക്കു മുകളിലൂടെ വിമാനത്താവളത്തിലേക്ക്​ എറിഞ്ഞ്​ മാതാപിതാക്കൾ; അഫ്ഗാനിൽ നിന്ന് കരളലിയിക്കുന്ന ദൃശ്യം

  കാബൂള്‍ വിമാനത്താവളത്തിലെ മുള്ളുവേലിക്ക് മുകളിലൂടെ കുട്ടികളെ എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മറുപുറത്തുള്ള ബ്രിട്ടീഷ് സൈനികരോട് പിടിച്ചുകൊള്ളാന്‍ പറഞ്ഞാണ് മാതാപിതാക്കള്‍ കുട്ടികളെ എറിഞ്ഞുകൊടുക്കുന്നത്. ചില കുട്ടികൾ വേലിയിൽ കുടുങ്ങുകയും ചെയ്​തു.

  ട്വിറ്റർ വീ‍ഡിയോയിൽ നിന്നുള്ള ദൃശ്യം

  ട്വിറ്റർ വീ‍ഡിയോയിൽ നിന്നുള്ള ദൃശ്യം

  • Share this:
   കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ കുട്ടികളെയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിലാണ് അഫ്ഗാന്‍ പൗരന്മാര്‍. കാബൂള്‍ വിമാനത്താവളത്തിലെ മുള്ളുവേലിക്ക് മുകളിലൂടെ കുട്ടികളെ എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മറുപുറത്തുള്ള ബ്രിട്ടീഷ് സൈനികരോട് പിടിച്ചുകൊള്ളാന്‍ പറഞ്ഞാണ് മാതാപിതാക്കള്‍ കുട്ടികളെ എറിഞ്ഞുകൊടുക്കുന്നത്. ചില കുട്ടികൾ വേലിയിൽ കുടുങ്ങുകയും ചെയ്​തു.

   Also Read- താലിബാൻ തിരിച്ചുവരുമ്പോൾ അഫ്ഗാനിസ്ഥാൻ കൊടുക്കേണ്ടി വരുന്ന വില

   എങ്ങനെയും രാജ്യം വിടാനുള്ള തത്രപ്പാടിലാണ് അഫ്ഗാന്‍ പൗരന്മാരെന്ന് ബ്രിട്ടീഷ് സേനാംഗങ്ങളെ ഉദ്ധരിച്ച് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തങ്ങളെ രാജ്യം കടക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ കരയുകയാണെന്നും ബ്രിട്ടീഷ് സൈനികര്‍ പറയുന്നു.   സംഭവത്തിന് സാക്ഷിയായ സൈനികരെക്കുറിച്ച് ആശങ്കയുണ്ടെന്നും അവരിൽ പലരും പൊട്ടിക്കരയുകയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ചിലർക്ക് കൗൺസിലിങ് നൽകേണ്ടിവന്നു. യുദ്ധസമാനമായ സംഭവങ്ങളാണ് പ്രദേശത്ത്. ബ്രിട്ടീഷ് സേനയ്ക്ക് ഒരു മീറ്ററകലെ താലിബാൻ നിലയുറപ്പിച്ചിട്ടുണ്ട്. തങ്ങൾക്കരികിലേക്ക് ഓടിയെത്തുന്ന ജനക്കൂട്ടത്തെ താലിബാൻ ആകാശത്തേക്ക് വെടിവെച്ച് പിന്തിരിപ്പിക്കുകയാണെന്നും അവർ പറയുന്നു. 20,000 അഫ്ഗാനികൾക്ക് അഭയം നൽകുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചിട്ടുണ്ട്.

   Also Read- അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിച്ചെടുത്തത് രണ്ടു ട്രില്യൺ ഡോളറിലധികം വിലമതിക്കുന്ന യുഎസ് സൈനിക ഉപകരണങ്ങൾ   അതിനിടെ അഫ്ഗാനിസ്ഥാന്‍ പൗരന്മാര്‍ രാജ്യം വിടുന്നത് തടയുകയാണ് താലിബാന്‍. കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള വഴി പൂര്‍ണമായും താലിബാന്‍ അടച്ചു. വിമാനത്താവളത്തിലേക്ക് എത്തുന്നവരെ താലിബാന്‍ ഭടന്മാര്‍ മര്‍ദ്ദിച്ചും അടിച്ചും ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
   Published by:Rajesh V
   First published:
   )}