• HOME
  • »
  • NEWS
  • »
  • world
  • »
  • വിമാനത്തിൽ നിക്കർ ധരിച്ച് വരരുത്; യാത്രക്കാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഫ്ലൈറ്റ് ക്രൂവിന്റെ ടിക് ടോക്ക്

വിമാനത്തിൽ നിക്കർ ധരിച്ച് വരരുത്; യാത്രക്കാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഫ്ലൈറ്റ് ക്രൂവിന്റെ ടിക് ടോക്ക്

വിമാനത്തിൽ സഞ്ചരിക്കുമ്പോൾ യാത്രക്കാർ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ടോമി പറയുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കോവിഡ് 19 മാനദണ്ഡങ്ങളുടെ നീളുന്ന പട്ടിക വിമാന യാത്രകൾ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ്. സാധാരണയായി സീറ്റ് ബെൽറ്റ് ധരിക്കണം, മൊബൈൽ ഫോൺ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റണം തുടങ്ങിയ നിർദ്ദേശങ്ങളാണ് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തോടെ സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, തുടങ്ങിയ യാത്ര സുഗമമാക്കാനുള്ള മാനദണ്ഡങ്ങൾ കൂടി വരികയാണ്. ഈ സാഹചര്യത്തിലാണ് ടോമി സിമാറ്റോ എന്ന പരിചയസമ്പന്നയായ ഫ്‌ലൈറ്റ് അറ്റൻഡന്റ് ടിക്ടോക്കിലൂടെ വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ പങ്ക് വച്ചിരിക്കുന്നത്.

    വിമാനത്തിൽ സഞ്ചരിക്കുമ്പോൾ യാത്രക്കാർ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ടോമി പറയുന്നത്. അതിനെ സാധൂകരിക്കുന്ന യുക്തിപരമായ കാര്യങ്ങളും ടോമി വീഡിയോയിലൂടെ പങ്ക് വെയ്ക്കുന്നുണ്ട്. ടോമി ടിക്ടോക്ക് വീഡിയോയിലൂടെ പങ്ക് വെച്ച ആദ്യ കാര്യം ആരെയും അമ്പരപ്പിക്കുന്നതാണ്. വിമാനയാത്രയുടെ സമയത്ത് ആളുകൾ ഷോർട്ട്‌സ് ധരിക്കുന്നത് ഒഴിവാക്കണം എന്നതാണ് ടോമി പറയുന്നത്. പലരെയും അമ്പരപ്പിച്ച ഇക്കാര്യത്തിന് ടോമി പറയുന്ന ന്യായീകരണം നാം ഷോർട്ട്‌സ് ധരിക്കുമ്പോൾ, നമ്മുടെ കാലുകളിൽ അണുക്കൾക്ക് പ്രവേശിക്കാൻ എളുപ്പമാണ് എന്നാണ്.

    കൂടാതെ വിമാനത്തിലെ ഇരിപ്പിടം എത്രത്തോളം വൃത്തിയുള്ളതാണ് എന്ന് നമുക്ക് അറിയാനും സാധിക്കില്ല. അതിനാൽ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഷോർട്ട്‌സ് ഒഴിവാക്കുന്നതാണ് അഭികാമ്യം എന്ന് ടോമി പറയുന്നു.



    അടുത്തതായി, ടോമി യാത്രക്കാരോട് പറയുന്നത്, വിമാന യാത്രയുടെ സമയത്ത് ഉറങ്ങി പോവുകയോ തല വിൻഡോയോട് ചേർത്ത് വെയ്ക്കുകയോ ചെയ്യരുത് എന്നാണ്. കാരണം, അങ്ങനെ എത്ര പേർ അവിടെ തല ചായ്ച്ച് വെച്ചിട്ടുണ്ട് എന്ന് നമുക്ക് അറിയില്ല. പിന്നീട് അടുത്ത ടിപ്പായി ടോമി പങ്ക് വെയ്ക്കുന്നത്, ശുചി മുറിയിലെ ഫ്ലഷ് ബട്ടനിൽ കൈകൾ കൊണ്ട് തൊടരുത് എന്നാണ്. കാരണം, ഫ്ലഷ് ബട്ടണുകളിൽ അണുക്കളുടെ സഞ്ചയമാണ് എന്നത് തന്നെ. പിന്നീട് പറയുന്നത്, യാത്രക്കാർ യാത്രയുടെ സമയത്ത് ധാരളമായി വെള്ളം കുടിക്കണം എന്നാണ്. അതിനാൽ യാത്രക്കാർക്ക് വെള്ളമോ, ഭക്ഷണമോ, സിക്ക്‌നസ്സ് ബാഗോ വേണം എന്ന് തോന്നിയാൽ അറ്റൻഡർമാരെ വിളിക്കാൻ സങ്കോചപ്പെടരുത് എന്നും ടോമി ഓർമ്മിപ്പിക്കുന്നു.

    ടോമിയുടെ ഈ ടിക്ടോക്ക് വീഡിയോയ്ക്ക് വൻ ജന സമ്മിതിയാണ് ലഭിച്ചത്. വീഡിയോയ്ക്ക് ഏകദേശം 1.5 ദശലക്ഷം വ്യൂസ് ആണ് ലഭിച്ചു. കൂടാതെ ടോമി പങ്ക് വെച്ച കാര്യങ്ങളെക്കുറിച്ച് ധാരാളം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. പലരും ഇക്കാര്യങ്ങൾ പങ്ക് വെച്ചതിൽ നന്ദി അറിയിച്ചു.

    കൂടാതെ അടുത്ത തവണ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുമെന്ന് പലരും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്, അതേ സമയം, ചില ടിക്ടോക്ക് ഉപയോക്താക്കൾ വിമാനത്തിലെ ശുചി മുറി ഉപയോഗത്തെ കുറിച്ച് ആശങ്ക പങ്ക് വെച്ചു. കാരണം, ടോമിയുടെ ശുചി മുറിയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ വിരൽ ചൂണ്ടുന്നത് വിമാനങ്ങളിലെ ശുചിമുറികളിൽ വേണ്ടത്ര ശുചിത്വം ഇല്ല എന്നാണ്.
    Published by:user_57
    First published: