നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വാസികളെ ബോധിപ്പിക്കാന്‍ ശവക്കുഴിയില്‍ ജീവനോടെ കിടന്ന പാസ്റ്റര്‍ മരിച്ചു

  മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വാസികളെ ബോധിപ്പിക്കാന്‍ ശവക്കുഴിയില്‍ ജീവനോടെ കിടന്ന പാസ്റ്റര്‍ മരിച്ചു

  മണ്ണിട്ട് മൂടാനും മൂന്ന് ദിവസത്തിന് ശേഷം ജീവനോട് താന്‍ ഇവിടെ ഉണ്ടാകുമെന്ന് ഇയാള്‍ വിശ്വാസികളോട് പറഞ്ഞിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ക്രിസ്തുവിനെ പോലെ മൂന്ന് ദിനം കഴിഞ്ഞ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വാസികളെ ബോധിപ്പിക്കാന്‍ ജീവനോടെ ശവക്കുഴിയില്‍ കിടന്ന പാസ്റ്റര്‍ മരിച്ചു. ആഫ്രിക്കയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ 22 വയസ്സുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്.

   വിശ്വാസികളെ സാക്ഷിയാക്കി കൈകാലുകള്‍ ബന്ധിയാക്കി ശവക്കുഴിയില്‍ ഇറങ്ങി കിടക്കുകയായിരുന്നു. മണ്ണിട്ട് മൂടാനും മൂന്ന് ദിവസത്തിന് ശേഷം ജീവനോട് താന്‍ ഇവിടെ ഉണ്ടാകുമെന്ന് ഇയാള്‍ വിശ്വാസികളോട് പറഞ്ഞിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ജീവനോടെ തിരിച്ചു വരുമെന്നായിരുന്നു ഇയാളുടെ അവകാശവാദം.

   ഇയാള്‍ പറഞ്ഞതനുസരിച്ച് വിശ്വാസികള്‍ ശവക്കുഴി മണ്ണിട്ട് മൂടിയിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോള്‍ മരിച്ച് കിടക്കുന്ന പാസ്റ്ററെയാണ് കണ്ടത്.

   അതേസമയം പാസറ്ററെ ഇതിന് പിന്തുണച്ച മൂന്നു പേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹായികളില്‍ രണ്ടു പേര്‍ ഒളിവിലാണ്. പാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തിയ ശേഷമായിരുന്നു ഇവര്‍ സംഭവം പൊലീസിനെ അറിയിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}