• HOME
  • »
  • NEWS
  • »
  • world
  • »
  • Dog | കുതിരപ്പുറത്ത് കൂളായിരുന്ന് സവാരി; നായയുടെ വീഡിയോ വൈറല്‍

Dog | കുതിരപ്പുറത്ത് കൂളായിരുന്ന് സവാരി; നായയുടെ വീഡിയോ വൈറല്‍

ആരുടെയും സഹായം കൂടാതെ കൂളായി കുതിരപ്പുറത്തിരുന്ന് യാത്ര ചെയ്യുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്.

  • Last Updated :
  • Share this:
    രസകരമായ പല വീഡിയോകളും (Video) സോഷ്യല്‍മീഡിയയിൽ (Social Media) പ്രചരിക്കാറുണ്ട്. ഇത്തരം വീഡിയോകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഒരു നായ (Dog) കുതിര സവാരി (horse riding) നടത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരുടെയും സഹായം കൂടാതെ കൂളായി കുതിരപ്പുറത്തിരുന്ന് യാത്ര ചെയ്യുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. സ്ഥലം എവിടെയാണ് എന്ന് വീഡിയോയില്‍ നിന്ന് മനസ്സിലാക്കാന്‍ കുറച്ച് പാടാണ്. പക്ഷേ, ട്രാഫിക് സിഗ്നലൊക്കെ (traffic signals) വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കും. റെഡ് സിഗ്നല്‍ വീഴുമ്പോള്‍ കുതിര കാത്തു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം

    നാല് ലക്ഷത്തിലധികം ആളുകളാണ് രസകരമായ ഈ വീഡിയോ കണ്ടത്. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 'ഇത് കണ്ടാല്‍ ഒരു അനിമേഷന്‍ സിനിമ പോലെ തോന്നും' എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇത് വിശ്വസിക്കാനാകുന്നില്ല എന്നും മറ്റ് ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

    മൃഗങ്ങളുടെ വീഡിയോകള്‍ക്ക് പലപ്പോഴും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയകളില്‍ ലഭിക്കാറുള്ളത്. നേരത്തെ ഒരു ആമയുടെ പുറത്തിരുന്ന് യാത്ര ചെയ്യുന്ന എലിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. വളര്‍ത്തു മൃഗങ്ങളുടെ കുസൃതികളും നെറ്റിസണ്‍സിന് പ്രിയപ്പെട്ട വീഡിയോകളാണ്. ഒരു കുഞ്ഞും വീട്ടിലെ വളര്‍ത്തു നായയും തമ്മിലുള്ള വീഡിയോ ഇത്തരത്തില്‍ അടുത്തിടെ വൈറലായിരുന്നു. @HopkinsBRFC എന്ന ട്വിറ്റര്‍ ഉടമയാണ് ഇത്തരത്തില്‍ ഒരു വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ കളിപ്പാട്ടങ്ങള്‍ക്കൊപ്പം ഒരു കുഞ്ഞിനെ കാണാം. ഇവിടേക്ക് വീട്ടിലെ വളര്‍ത്തു നായ വരികയാണ്. കുഞ്ഞിന് നടക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ നായ കുഞ്ഞിനെ ഇഴയാന്‍ പഠിപ്പിക്കുന്നതാണ് വീഡിയോ. കുഞ്ഞിനൊപ്പം നായയും ആ മുറി മുഴുവന്‍ ഇഴയുന്നത് വീഡിയോയില്‍ കാണാം.



    'കുഞ്ഞിന് നടക്കാന്‍ കഴിയില്ലെന്ന് ഈ നായയ്ക്ക് മനസിലായി. അതുകൊണ്ട് എങ്ങനെ ഇഴയാമെന്ന് അവനെ പഠിപ്പിക്കാന്‍ തീരുമാനിച്ചു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

    തായ് ലന്‍ഡില്‍ നിന്നുള്ള വാനരസംഘം തങ്ങള്‍ക്ക് വേണ്ടി പിയാനോയില്‍ സംഗീതം പൊഴിച്ച ബ്രിട്ടീഷ് സംഗീതജ്ഞന്‍ പോള്‍ ബാര്‍ട്ടന്റെ തോളിലും പുറത്തുമെല്ലാം കയറി സംഗീതം ആസ്വദിച്ച ഒരു വീഡിയോയും നേരത്തെ വൈറലായിരുന്നു. ഊര്‍ജസ്വലരായ ആസ്വാദകര്‍ കുറച്ച് വന്യമായ രീതിയില്‍ പ്രതികരിച്ചെന്ന് മാത്രം. ചിലര്‍ തലമുടി പിടിച്ച് വലിച്ചപ്പോള്‍ മറ്റു ചിലര്‍ പിയാനോയുടെ മുകളില്‍ ചാടാന്‍ വരെ ധൈര്യം കാണിച്ചു.

    ഈ പെരുമാറ്റങ്ങള്‍ പ്രത്യേകിച്ച് കാട്ടുകുരങ്ങന്‍മാര്‍ ആകുമ്പോള്‍ ഇത്തരത്തിലുള്ള സ്വഭാവവിശേഷങ്ങള്‍ സാധാരണമാണ്. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ ഇത്തരം സംഗീതവിരുന്നുകള്‍ മൃഗങ്ങള്‍ക്കും ആശ്വാസം പകരുമെന്ന് പിയാനിസ്റ്റ് ആയ പോള്‍ ബാര്‍ട്ടന്‍ പറഞ്ഞിരുന്നു.
    Published by:Amal Surendran
    First published: