• HOME
 • »
 • NEWS
 • »
 • world
 • »
 • PENTAGON ON LOCKDOWN AFTER SHOOTING AT NEARBY SUBWAY STATION

യുഎസ് പ്രതിരോധ ആസ്ഥാനത്തിന് സമീപം വെടിവെപ്പ്; പെന്റഗൺ അടച്ചു

പ്രതിരോധ ആസ്ഥാനത്തേക്ക്​ നിരവധി പേർ എത്തുന്ന ബസ്​ലൈനിലാണ്​ വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ട്.

 (AP Photo/Andrew Harnik)

(AP Photo/Andrew Harnik)

 • Share this:
  വാഷിങ്ടൺ: പ്രതിരോധ ആസ്ഥാനത്തിന് സമീപമുള്ള സബ് വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിനെ തുടർന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ അടച്ചു. ചൊവ്വാഴ്ച്ച രാവിലെയാണ് സബ് വേ സ്റ്റേഷന് സമീപമുള്ള ബസ് പ്ലാറ്റ്ഫോമിൽ വെടിവെപ്പ് നടന്നത്.

  പ്രതിരോധ ആസ്ഥാനത്തേക്ക്​ നിരവധി പേർ എത്തുന്ന ബസ്​ലൈനിലാണ്​ വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ട്. ഇതോടെ . പ്രതിരോധ ആസ്ഥാനത്തിന്‍റെ പുറത്തേക്കിറങ്ങുന്നത് വിലക്കിയിട്ടുണ്ട്. അതേസമയം, പെന്റഗൺ ലോക്ക്ഡൗണിലാണെന്ന വാർത്ത പുറത്തു വന്നെങ്കിലും വെടിവെപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

  വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പൊതുജനങ്ങളോട് മേഖലയിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതായി പെന്റഗൺ സുരക്ഷാ സേനയുടെ ഔദ്യോഗിക ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

  Also Read- Tokyo Olympics| ചരിത്രത്തിലേക്ക് ഇടിച്ചുകയറാൻ ലവ്ലിന; സ്വർണം തന്നെ ലക്ഷ്യം

  ഗാസയിലെ കുട്ടികൾക്കായി ധനസമാഹരണം; ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ വൈറൽ ചിത്രം വിൽക്കാനൊരുങ്ങി ഫോട്ടോഗ്രാഫർ

  ഗാസയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫർ അടുത്തിടെ ഉണ്ടായ പലസ്തീൻ - ഇസ്രായേൽ സംഘർഷത്തിന്റെ ഒരു ചിത്രം ലേലം ചെയ്ത് വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ പ്രദേശത്ത് അധിവസിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ഈ ചിത്രം ലേലം ചെയ്യാൻ തീരുമാനിച്ചത്. "കഴിഞ്ഞ മെയ് മാസത്തിൽ ഗാസയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ട ഈദുൽ ഫിത്തർ വേളയിൽ രണ്ടു വയസുകാരിയായ പെൺകുട്ടി സെലിന്റെ ചില ചിത്രങ്ങൾ ഞാൻ പകർത്തിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ആ ചിത്രം വൈറലായി പ്രചരിക്കുകയും ലോകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടുപോയി", ഫോട്ടോഗ്രാഫർ ഷബാൻ എൽ സൗസി പറയുന്നു.

  ഗാസ സ്വദേശിയായ ഷബാൻ എന്ന യുവാവ് ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറായാണ് പ്രവർത്തിക്കുന്നത്. തന്റെ സ്വന്തം നാടായ ഗാസ നഗരത്തിന്റെ കയ്പ്പും മധുരവും നിറഞ്ഞ ചിത്രങ്ങൾ പകർത്താൻ ഷബാന് എന്നും ഇഷ്ടമായിരുന്നു. ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ തകർന്നുവീണ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തന്റെ പ്രിയപ്പെട്ട പാവക്കുട്ടിയെ ചേർത്തു പിടിച്ചുകൊണ്ട് നിൽക്കുന്ന സെലിൻ എന്ന പെൺകുട്ടിയുടെ ഫോട്ടോ പകർത്തിയതോടെയാണ് ഷബാൻ ലോകശ്രദ്ധ നേടിയത്.

  അറബ് സെലിബ്രിറ്റിയായ ലെബനീസ് പോപ്പ് സൂപ്പർതാരം ഹൈഫ വെഹ്ബയും ഈജിപ്ഷ്യൻ നടിയായ യാസ്മിൻ അബ്ദുൾ അസീസും ഉൾപ്പെടെ പ്രശസ്തരായ നിരവധി പേർ ആ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയുണ്ടായി. അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങളും ആ ചിത്രം ഏറ്റെടുത്തു. "കെട്ടിടങ്ങൾ കൂട്ടമായി തകർന്നു വീഴുകയും കാറുകൾ കത്തിയമരുകയും നിരവധി മനുഷ്യർക്ക് പരിക്ക് പറ്റുകയുമൊക്കെ ചെയ്ത ഭീതി നിറഞ്ഞ രാത്രിയായിരുന്നു അന്നത്തേത്. എവിടെയും കുട്ടികളുടെയും അമ്മമാരുടെയും നിലവിളിയൊച്ചകൾ നിറഞ്ഞു നിന്നു", ആ ചിത്രം പകർത്തിയ ദിവസത്തെക്കുറിച്ച് ഷബാൻ ഓർത്തെടുക്കുന്നു. ഭാവിയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷ പുതുക്കുന്നതിന് വേണ്ടിയാണ് താൻ ആ ചിത്രം പകർത്തിയതെന്നും ഷബാൻ പറയുന്നു.

  തനിക്കും സെലിനും മാത്രമല്ലാതെ ഗാസയിലെ സന്നദ്ധ സംഘങ്ങൾക്കൊക്കെ സഹായകമാകുന്ന രീതിയിൽ ആ ചിത്രത്തെ മാറ്റിയെടുക്കാനുള്ള പ്രയത്നത്തിലാണ് ഷബാൻ ഇപ്പോൾ. ഈ ചിത്രത്തിന്റെ നോൺ ഫംഗിബിൾ ടോക്കൺ ലേലം ചെയ്ത് ലഭിക്കുന്ന പണത്തിന്റെ പകുതി യൂണിസെഫിലേക്കും പലസ്തീൻ ചിൽഡ്രൻസ് റിലീഫ് ഫണ്ടിലേക്കും സംഭാവനയായി നൽകാനാണ് ഷബാൻറെ ലക്ഷ്യം. ചിത്രത്തിന്റെ യഥാർത്ഥ പകർപ്പിന്റെ ഉടമസ്ഥാവകാശം സൂചിപ്പിക്കുന്ന ഡിജിറ്റൽ ആസ്തിയാണ് നോൺ ഫംഗിബിൾ ടോക്കൺ. ലഭിക്കുന്ന പണത്തിന്റെ ബാക്കി പകുതി താനും സെലിന്റെ കുടുംബവും ചേർന്ന് വീതിച്ചെടുക്കുമെന്നും ഷബാൻ പറയുന്നു.

  ഇരു സംഘടനകളും ഈ ചിത്രം ലേലം ചെയ്യാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ധനസമാഹരണം ഈ സാഹചര്യത്തിൽ അനിവാര്യമാണെന്ന് ഈ സംഘടനകൾ പറയുന്നു. ലേലത്തിലൂടെ 50 മില്യൺ ഡോളർ തുക സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എൻ എഫ് ടി വിപണിയുടെ വളർച്ച ഇവരുടെ ലക്ഷ്യം നിറവേറാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു.
  Published by:Naseeba TC
  First published:
  )}