വാഷിംഗ്ടൺ: ആഗോളഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബുബക്കർ അൽ ബാഗ്ദാദിയെ വധിക്കുന്നതിന് മുമ്പ് അമേരിക്കൻ സൈന്യം നടത്തിയ റെയ്ഡിന്റെ വീഡിയോയും ചിത്രങ്ങളും പെൻറഗൺ പുറത്തുവിട്ടു. ബാഗ്ദാദി ഒളിവിൽ കഴിഞ്ഞിരുന്ന വടക്കുപടിഞ്ഞാറൻ സിറിയയിലെ കെട്ടിടത്തിലേക്ക് അമേരിക്കൻ സൈന്യം നടന്നടുക്കുന്നതിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.
also read:
ജമ്മുകശ്മീർ 'സംസ്ഥാനം' ഇനി ചരിത്രം; ഇന്നു മുതൽ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്ഇദ് ലിബ് പ്രവിശ്യയിലുള്ള ഈ കെട്ടിടത്തിലേക്ക് അമേരിക്കൻ സൈന്യത്തെ എത്തിച്ച ഹെലികോപ്റ്ററിന് നേരെ അജ്ഞാതരായ ആയുധധാരികൾ വെടിക്കുന്നതിന്റെയും ഹെലികോപ്റ്ററിൽ നിന്ന് തിരികെ വെടിവയ്ക്കുന്നതിന്റെയും വീഡിയോയും പെന്റഗൺ പുറത്തുവിട്ടിട്ടുണ്ട്. റെയ്ഡിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
റെയ്ഡിന് ശേഷം കെട്ടിടവും കോമ്പൗണ്ടും സൈന്യം തകർത്തു. പിന്നീട് അവിടെ വലിയ ഗർത്തം കാണപ്പെട്ടുവെന്ന് യുഎസ് സെൻട്രൽ കമാൻഡർ ജനറൽ കെന്നത്ത് മക്കൻസി പറഞ്ഞു. അമേരിക്കൻ സൈന്യം കെട്ടിടം വളഞ്ഞതോടെ ശരീരത്തിൽ ഘടിപ്പിച്ച ബോംബ് പൊട്ടിച്ചാണ് ബാഗ്ദാദി മരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ബാഗ്ദാദിയുടെ രണ്ട് മക്കളും കൊല്ലപ്പെട്ടതായിമക്കൻസി അറിയിച്ചു. 12വയസിന് താഴെയാണ് കുട്ടികളുടെ പ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
![]()
Pentagon-Raid
സൈന്യത്തിൽ നിന്ന് രക്ഷപ്പെടാനാവാതെ രണ്ട് കുഞ്ഞുങ്ങൾക്കുമൊപ്പം തുരങ്കത്തിലൂടെ അലറിവിളിച്ചു കൊണ്ട് ഓടി, ദേഹത്ത് കെട്ടിവെച്ച സ്ഫോടക വസ്തുക്കൾപൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നു-ബാഗ്ദാദിയുടെ അവസാന നിമിഷങ്ങളെ കുറിച്ച് മക്കൻസി പറഞ്ഞതിങ്ങനെയായിരുന്നു.
ബാഗ്ദാദിക്കും രണ്ട് മക്കൾക്കുമൊപ്പം കെട്ടിടത്തിലുണ്ടായിരുന്ന നാല് സ്ത്രീകളും മറ്റൊരാളും കൊല്ലപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. ശരീരത്ത് സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ചിരുന്ന സ്ത്രീകൾ ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് സംസാരിച്ചതെന്നും അദ്ദേഹം അറിയിച്ചു.
നിരവധി ആയുധധാരികൾ കൊല്ലപ്പെട്ടതായി മെക്കൻസി പറഞ്ഞു. അതേസമയം സൈന്യത്തിന്റെ പിടിയിലായവരെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ മക്കൻസി തയ്യാറായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.