ട്രംപിന്റെ എഴുപത്തിനാലാം പിറന്നാൾ; ഒബാമയുടെ ദിനമായി ആഘോഷിച്ച് സോഷ്യൽമീഡിയ

അമേരിക്കയിലെ സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഹാഷ്ടാഗുമായി എത്തിയെന്നതാണ് ശ്രദ്ധേയം.

News18 Malayalam | news18-malayalam
Updated: June 15, 2020, 3:09 PM IST
ട്രംപിന്റെ എഴുപത്തിനാലാം പിറന്നാൾ; ഒബാമയുടെ ദിനമായി ആഘോഷിച്ച് സോഷ്യൽമീഡിയ
File image of US President Donald Trump (L) and Barack Obama. (Image: Reuters)
  • Share this:
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 74ാം ജന്മദിനമായിരുന്നു ഇന്നലെ. എന്നാൽ മുൻ പ്രസിഡ‍ന്റ് ബറാക് ഒബാമയുടെ ദിനമായി ആഘോഷിച്ച് സോഷ്യൽമീഡിയ. #BarackObamaDay ആയിരുന്നു ഇന്നലെ ട്വിറ്ററിൽ ട്രെന്റിങ്.


ട്രംപിനോടുള്ള പ്രതിഷേധ സൂചകമായിട്ടായിരുന്നു ഹാഷ്ടാഗ്. Obama Day June 14th,Obama Appreciation Day, Obama Day USA, Happy Birthday Obama ഹാഷ്ടാഗുകളായിരുന്നു ഇന്നലെ ട്വിറ്ററിൽ നിറ‍ഞ്ഞു നിന്നത്.
TRENDING:ഫ്ളിപ്പ്കാർട്ടിൽ ഓർഡർ ചെയ്തത് വർക്കൗട്ട് മെഷീൻ, ലഭിച്ചത് ചാണകപ്പൊതി; വെട്ടിലായി കോഴിക്കോട് സ്വദേശി [NEWS]RIP Sushant Singh Rajput | സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റുമോർട്ടം: പ്രാഥമിക റിപ്പോർട്ട് പുറത്ത് [NEWS]വീണയ്ക്കും മുഹമ്മദ് റിയാസിനും ആശംസകൾ അറിയിച്ച് രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖർ [NEWS]
അമേരിക്കയിലെ സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഹാഷ്ടാഗുമായി എത്തിയെന്നതാണ് ശ്രദ്ധേയം. ജോർജ് ടാകി, കെൻ ജോങ്, ബില്ലി ബാഡ്വിൻ തുടങ്ങിയ പ്രമുഖരും ഹാഷ്ടാഗുമായി എത്തി.

ഇതുകൂടാതെ കഴിഞ്ഞ ദിവസം ട്രെന്റിങ്ങായ മറ്റൊരു ഹാഷ്ടാഗ് #AllBirthdaysMatter ആയിരുന്നു. പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു പ്രതിഷേധം.

First published: June 15, 2020, 3:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading