Tragic | വളർത്തുനായയുടെ ആക്രമണം; ബ്രസീലിൽ 26 ദിവസം മാത്രം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

ആക്രമസക്തനായിരുന്ന നായയിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരുടെയും വയറ്റിൽ ആഴത്തിൽ മുറിവേറ്റിരുന്നു.

News18 Malayalam | news18-malayalam
Updated: July 6, 2020, 5:57 PM IST
Tragic | വളർത്തുനായയുടെ ആക്രമണം; ബ്രസീലിൽ 26 ദിവസം മാത്രം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം
ആക്രമസക്തനായിരുന്ന നായയിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരുടെയും വയറ്റിൽ ആഴത്തിൽ മുറിവേറ്റിരുന്നു.
  • Share this:
വളർത്തുനായയുടെ ആക്രമണത്തിൽ നവജാതശിശുക്കൾക്ക് ദാരുണാന്ത്യം. ബ്രസീലിലെ ബഹിയയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇരുപത്തിയാറ് ദിവസം മാത്രം പ്രായമായ അന്ന, അനലു എന്നീ പെൺകുഞ്ഞുങ്ങളാണ് വീടിനുള്ളിൽ വച്ച് വളർത്തുനായയുടെ ആക്രമണത്തിൽ മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കുഞ്ഞുങ്ങളെ മുറിയിൽ കിടത്തിയ ശേഷം അമ്മയായ എലൈൻ നോവൈസ് (29) അയൽക്കാരുമായി സംസാരിച്ച് നിൽക്കുകയായിരുന്നു. ഇതിനിടെ കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് മുറിയിലേക്ക് ഓടിയെത്തിയപ്പോൾ കുട്ടികളെ ആക്രമിക്കുന്ന വളർത്തു നായയെ ആണ് കണ്ടത്. ആക്രമസക്തനായിരുന്ന നായയിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരുടെയും വയറ്റിൽ ആഴത്തിൽ മുറിവേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ അപ്പോഴേക്കും മരിച്ചിരുന്നു. ചികിത്സയിലിരുന്ന രണ്ടാമത്തെ കുഞ്ഞും വൈകാതെ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു.

TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]Gold Smuggling In Diplomatic Channel | മുഖ്യപ്രതി IT വകുപ്പിൽ ഉദ്യോഗസ്ഥ; കോൺസുലേറ്റ് മുൻ പി.ആർ.ഒ കസ്റ്റഡ‍ിയിൽ; അന്വേഷണം എങ്ങോട്ടു തിരിയും? [NEWS]15 കോടിയുടെ സ്വർണം; ഒന്നരക്കോടിയുടെ കഞ്ചാവ്; ഒന്നേമുക്കാൽ കോടിയുടെ കുഴൽപ്പണം; ആഹാ! ലോക്ക്ഡൗണിലെ 24 മണിക്കൂർ [NEWS]
കൗൺസിലറായ എലൈന് ഒൻപത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരട്ടക്കുഞ്ഞുങ്ങളെ ലഭിക്കുന്നത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളുമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇതിനിടെയാണ് ദാരുണ സംഭവം.

ലാബ്രഡോർ-അമേരിക്കൻ ഫോക്സ്ഹൗണ്ട് ക്രോസ് ബീഡ് ഇനത്തിൽപെട്ട നായയാണ് കുഞ്ഞുങ്ങളെ ആക്രമിച്ചത്. കുട്ടികൾ ജനിച്ചതിനെ തുടർന്ന് ഉടമസ്ഥർക്ക് നായയോടുള്ള ശ്രദ്ധ കുറഞ്ഞുവെന്നും ഇതാകാം നായയെ അക്രമാസ്കതനാക്കിയതെന്നുമാണ് കുടുംബത്തോട് അടുപ്പമുള്ളവർ പറയുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by: Asha Sulfiker
First published: July 6, 2020, 5:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading