• HOME
  • »
  • NEWS
  • »
  • world
  • »
  • നിയന്ത്രണങ്ങളിൽ അയവ് വരുത്തി തായ്‌ലാൻഡ്; ജൂലൈ മുതൽ പൂർണമായി വാക്‌സിൻ സ്വീകരിച്ചവർക്ക് ഫൂക്കറ്റ് സന്ദർശിക്കാം

നിയന്ത്രണങ്ങളിൽ അയവ് വരുത്തി തായ്‌ലാൻഡ്; ജൂലൈ മുതൽ പൂർണമായി വാക്‌സിൻ സ്വീകരിച്ചവർക്ക് ഫൂക്കറ്റ് സന്ദർശിക്കാം

തുടക്കത്തിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച വളരെ മികച്ച രീതിയിലായിരുന്നു തായ്‌ലാൻഡ് കോവിഡ് മഹാമാരിയെ പ്രതിരോധിച്ചിരുന്നത്

Phuket

Phuket

  • Share this:
കൊറോണ വൈറസ് മഹാമാരി ആഗോളതലത്തിൽ നിരവധി വ്യവസായ മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. മഹാമാരി കാരണം വലിയ സാമ്പത്തിക നഷ്ടങ്ങളാണ് ഇത്തരം മേഖലകൾക്ക് ഉണ്ടായത്. ഇത് കൊണ്ടാണ് ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്താറുള്ള തായ്‌ലൻഡിലെ ഫൂക്കറ്റിൽ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത്. എന്നാൽ, പുതുതായി പൂർണമായും വാക്‌സിൻ സ്വീകരിച്ച ആളുകളെ അടുത്ത മാസം മുതൽ ദ്വീപിലേക്ക് പ്രവേശിക്കാൻ അനുവദിക്കും എന്ന തായ്‌ലൻഡിന്റെ തീരുമാനം ഏറെ പ്രതീക്ഷയോടെയാണ് ആളുകൾ നോക്കിക്കാണുന്നത്.

സി എൻ എൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് പൂർണമായും വാക്‌സിൻ സ്വീകരിച്ചവരെയും, അപകടസാധ്യത കുറവായ രാജ്യങ്ങളിൽ നിന്ന് വരുന്നവരെയും നേരിട്ട് ഫൂക്കറ്റിലേക്ക് പറക്കാൻ അനുവദിക്കും. ജൂലൈ ഒന്നു മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക. ഇത്തരം ആളുകൾക്ക് അവിടെ ക്വാറന്റീനിൽ ഇരിക്കേണ്ട ആവശ്യം ഇല്ല. അതേസമയം ഇവർക്കു തായ്‌ലാൻഡിന്റെ മറ്റു ഭാഗങ്ങൾ സന്ദർശിക്കണമെങ്കിൽ ഒരാഴ്ച്ച കഴിഞ്ഞാൽ മാത്രമേ അനുവാദമുള്ളൂ.

ദ്വീപ് പൂർണമായും വാണിജ്യത്തിനു തുറക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കൂടുതൽ പേർക്ക് വാക്‌സിൻ നൽകാനുള്ള ശ്രമത്തിലാണ് അധികൃതർ. വളരെ സജീവമായ രീതിയിലാണ് രാജ്യത്തെ കുത്തിവെപ്പ് പദ്ധതി തുടർന്നു കൊണ്ടിരിക്കുന്നത്. ഏകദേശത്തെ തായ്‌ലാൻഡിലെ 50 ശതമാനം പേർ ഇതിനകം വാക്‌സിൻ എടുത്തു കഴിഞ്ഞു. ഇതിനു പുറമേ ജൂൺ ഏഴ് രാജ്യവ്യാപകമായ ഏറ്റവും വലിയ വാക്‌സിനേഷൻ കാമ്പയിൻ ആവിഷ്കരിച്ചിട്ടുണ്ട്.

പാകിസ്ഥാനിലെ 'ആ ബോളിവുഡ് തറവാടു' വീടുകൾ മ്യൂസിയമാകുന്നു; രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും വീടുകൾ സർക്കാർ വാങ്ങും

നിലവിൽ തായ്‌ലാൻഡിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഫൂക്കറ്റിലേക്ക് വരുന്നവർ പൂർണമായി വാക്‌സിൻ സ്വീകരിച്ചവരാവണമെന്നും അല്ലെങ്കിൽ ചുരുങ്ങിയത് ആസ്ട്രസിനികയുടെ ഒരു ഡോസ് എങ്കിലും എടുത്തവരാവണമെന്നും നിബന്ധനയുണ്ട്. കോവിഡ് ബേധമായി 90 ദിവസത്തിനുള്ളിലും ഈ വിനോദസഞ്ചാര സ്ഥലങ്ങൾ സന്ദർശിക്കാം. ഈ നിബന്ധനകൾ ഒന്നും പാലിക്കാത്തവർ ഫൂക്കറ്റ് സന്ദർശിച്ചു ഏഴ് ദിവസത്തിന് ശേഷം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാകേണ്ടതുണ്ട്.

തുടക്കത്തിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച വളരെ മികച്ച രീതിയിലായിരുന്നു തായ്‌ലാൻഡ് കോവിഡ് മഹാമാരിയെ പ്രതിരോധിച്ചിരുന്നത്. 2020 മാർച്ചിൽ തന്നെ വിദേശയാത്രികരെ ഈ രാജ്യം വിലക്കിയിരുന്നു. ഇതിനു പുറമേ കർശനമായ ലോക്ക്ഡൗണും ആൻഡ് ക്വാറന്റീൻ നിയമങ്ങളും രാജ്യത്തു നിലവിൽ വന്നിരുന്നു. എന്നാൽ, ഏപ്രിലിൽ ബാങ്കോങ്കിൽ തുടങ്ങിയ വൈറസിന്റെ രണ്ടാം തരംഗം തടയിടാൻ പാടുപെടുകയാണ്.

ഉള്ളി അമിതമായി കഴിച്ചാൽ നിങ്ങൾക്ക് സംഭവിക്കുന്നത്

കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുന്ന ഇന്ത്യയിൽ ആശ്വാസമേകി പ്രതിദിന കേസുകള്‍ കുറയുന്നുണ്ട്. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മെയ് മാസത്തിൽ ദിനംതോറും നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു വരികയാണ്.

Keywords | thailand, Phuket, thailand tourism, visit phuket, covid, vaccination, വാക്സി൯, തായ് ലാൻഡ്, ഫൂക്കറ്റ്, കോവിഡ്
Published by:Joys Joy
First published: