പൈലറ്റ് അബദ്ധത്തിൽ ഹൈജാക്ക് അലാം മുഴക്കി; സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളം വളഞ്ഞു
ഹൈജാക്ക് അലാം മുഴങ്ങിയതോടെ ഡച്ച് പൊലീസ് സുരക്ഷാ ഓപ്പറേഷനും ആരംഭിച്ചു.

amsterdam airport(Reuters)
- News18 Malayalam
- Last Updated: November 7, 2019, 11:18 AM IST IST
ആംസ്റ്റർഡാം: പൈലറ്റ് അബദ്ധത്തിൽ ഹൈജാക്ക് അലാം മുഴക്കിയത് വിമാനത്താവളത്തിൽ വലിയ ആശങ്കകള്‍ക്ക് ഇടയാക്കി. ആംസ്റ്റർഡാമിലെ ഷിപ്പോൾ വിമാനത്താവളത്തിൽ ബുധനാഴ്ചയാണ് സംഭവം.
also read;കൊല്ലപ്പെട്ട ഐഎസ് തലവൻ ബാഗ്ദാദിയുടെ ഭാര്യമാരിലൊരാൾ പിടിയിൽ
ഹൈജാക്ക് അലാം മുഴങ്ങിയതോടെ ഡച്ച് പൊലീസ് സുരക്ഷാ ഓപ്പറേഷനും ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളം വളയുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ നിമിഷനേരം കൊണ്ട് സജ്ജമാക്കി.
സ്പാനിഷ് എയർലൈനായ എയർ യൂറോപ്പയുടെ ഡച്ച് തലസ്ഥാനത്തു നിന്ന് മാഡ്രിഡിലേക്കുള്ള വിമാനത്തിലാണ് അബദ്ധത്തിൽ ഹൈജാക്ക് അലാം മുഴങ്ങിയത്. 27 യാത്രക്കാരാണ് ഇതിൽ ഉണ്ടായിരുന്നത്.
അബദ്ധത്തിലാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇതിൽ മാപ്പ് ചോദിക്കുന്നുവെന്നും വിമാനക്കമ്പനി വ്യക്തമാക്കി.