• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'അപൂര്‍വ നേട്ടവുമായി മുഖ്യമന്ത്രി' ലണ്ടന്‍ ഓഹരി വിപണി ഇന്ന് തുറന്നത് പിണറായി വിജയന്‍

കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിന് പങ്കെടുക്കും

news18
Updated: May 17, 2019, 1:00 PM IST
'അപൂര്‍വ നേട്ടവുമായി മുഖ്യമന്ത്രി' ലണ്ടന്‍ ഓഹരി വിപണി ഇന്ന് തുറന്നത് പിണറായി വിജയന്‍
cm london
news18
Updated: May 17, 2019, 1:00 PM IST
ലണ്ടന്‍: ലണ്ടന്‍ ഓഹരി വിപണിയിലെ വ്യാപാരം തുറന്ന ആദ്യ ഇന്ത്യന്‍ മുഖ്യമന്ത്രിയായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് തുറക്കാനുള്ള ക്ഷണം കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. ധനമന്ത്രി തോമസ് ഐസകും ചീഫ് സെക്രട്ടറി ടോം ജോസിനും കിഫ്ബി സിഇഒ കെ എം എബ്രഹാമിനും ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു

ലണ്ടന്‍ ഓഹരിവിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി വരുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്ക് ഈ ക്ഷണം ലഭിച്ചത്. ഇതിലൂടെ സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള പുതിയ അവസരവും കോര്‍പ്പറേറ്റ് ഭരണത്തിലെയും ഫണ്ട് പരിപാലനത്തിലെയും ലോകോത്തരസമ്പ്രദായങ്ങള്‍ പകര്‍ത്താനുള്ള അവസരവുമാണ് വഴിതുറക്കുന്നത്.

Also Read: ശാരദ ചിട്ടിതട്ടിപ്പ്: മമതയ്ക്ക് തിരിച്ചടി; കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണറുടെ അറസ്റ്റിനുള്ള സ്റ്റേ സുപ്രീംകോടതി പിൻവലിച്ചു

ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രിയും ധനമന്ത്രിയും കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിന് പങ്കെടുക്കും. ഇതോടെ ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളിലുള്ള മലയാളികള്‍ക്കും പ്രവാസിച്ചിട്ടിയില്‍ ചേരാം. ചിട്ടിയുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി അറിയുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.



First published: May 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...