നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Laura Shepard | പിതാവിന്റെ പാത പിന്തുടര്‍ന്ന് മകളും; ബഹിരാകാശ യാത്രികയായി അലൻ ഷെപ്പേർഡിന്റെ മകൾ ലോറ ഷെപ്പേർഡും

  Laura Shepard | പിതാവിന്റെ പാത പിന്തുടര്‍ന്ന് മകളും; ബഹിരാകാശ യാത്രികയായി അലൻ ഷെപ്പേർഡിന്റെ മകൾ ലോറ ഷെപ്പേർഡും

  ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ (blue origin) കമ്പനിയുടെ ബഹിരാകാശ പേടകത്തിലായിരുന്നു 15 മിനിറ്റ് നീണ്ട യാത്ര

  • Share this:
   യുഎസ് ബഹിരാകാശ യാത്രികനായ അലന്‍ ഷെപ്പേര്‍ഡിന്റെ (alan shepard) മൂത്ത മകള്‍ ലോറ ഷെപ്പേർഡ് ചര്‍ച്ച്‌ലിയും (laura shepard churchley -74) ബഹിരാകാശ യാത്ര (space) നടത്തി. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ (blue origin) കമ്പനിയുടെ ബഹിരാകാശ പേടകത്തിലായിരുന്നു 15 മിനിറ്റ് നീണ്ട യാത്ര.

   ലോറയുടെ പിതാവ് പ്രശസ്തമായ സബോര്‍ബിറ്റല്‍ നാസ ബഹിരാകാശ നടത്തി 60 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോറ തന്റെ ആദ്യ ബഹിരാകാശ യാത്ര നടത്തിയത്. ലോറയുടെ പിതാവ് ആദ്യമായി ബഹിരാകാശ യാത്ര പോകുമ്പോള്‍ ലോറ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് ബഹിരാകാശ പേടകത്തിന്റെ ക്യാബിനിലുണ്ടായിരുന്ന ആറ് യാത്രക്കാരില്‍ ഒരാളായിരുന്നു ലോറ. 1961 മെയ് അഞ്ചിനാണ് അലന്‍ ഷെപ്പേഡ് ബഹിരാകാശ യാത്ര നടത്തിയത്.

   ആറ് പേരാണ് ബ്ലൂ ഒറിജിന്റെ യാത്രാ സംഘത്തിലുണ്ടായിരുന്നത്. അലന്‍ ഷെപ്പേർഡിനോടുള്ള ആദരസൂചകമായി ബ്ലൂ ഒറിജിന്‍ തങ്ങളുടെ സബ്ഓര്‍ബിറ്റല്‍ റോക്കറ്റിന് ന്യൂ ഷെപ്പേഡ് എന്നാണ് പേരു നല്‍കിയിരിക്കുന്നത്. പടിഞ്ഞാറന്‍ ടെക്സാസിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്.

   കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ശാസ്ത്ര അവബോധം വളര്‍ത്തുകയും അതിനായി പണം സ്വരൂപിക്കുകയും ചെയ്യുന്ന സ്ഥാപനം നടത്തുകയാണ് ലോറ. തന്റെ അച്ഛന്റെ പാരമ്പര്യം പിന്തുടരുന്നതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് ഒരു വീഡിയോയില്‍ ലോറ പറഞ്ഞിരുന്നു.

   ശനിയാഴ്ചത്തെ ഫ്‌ലൈറ്റിൽ ബ്ലൂ ഒറിജിന്‍ പ്രതിഫലം കൂടാതെ തിരഞ്ഞെടുത്ത രണ്ട് അതിഥി യാത്രക്കാരില്‍ ഒരാളായിരുന്നു ലോറ ചര്‍ച്ച്‌ലി. മറ്റൊരാള്‍ വിരമിച്ച നാഷണല്‍ ഫുട്‌ബോള്‍ ലീഗ് താരവും എബിസി ടെലിവിഷന്റെ ഗുഡ് മോര്‍ണിംഗ് അമേരിക്ക ഷോയുടെ സഹ അവതാരകനുമായ മൈക്കല്‍ ട്രാഹാന്‍ (50) ആയിരുന്നു. യാത്രയ്ക്കായി വലിയ തുക നല്‍കിയ നാല് സമ്പന്നരായ ആളുകളോടൊപ്പമാണ് ഇവരുടെ യാത്ര. ബഹിരാകാശ വ്യവസായ എക്‌സിക്യൂട്ടീവ് ഡിലന്‍ ടെയ്ലര്‍, എഞ്ചിനീയറും നിക്ഷേപകനുമായ ഇവാന്‍ ഡിക്ക്, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് ലെയ്ന്‍ ബെസ്, അദ്ദേഹത്തിന്റെ 23 വയസ്സുള്ള മകന്‍ കാമറൂണ്‍ ബെസ് എന്നിവരാണ് മറ്റ് നാല് പേര്‍. ബ്ലൂ ഒറിജിന്‍ റിപ്പോർട്ട് പ്രകാരം ബഹിരാകാശത്ത് ഒരുമിച്ച് പറക്കുന്ന ആദ്യത്തെ ജോഡിയായി ബെസ് ചരിത്രം സൃഷ്ടിച്ചു.

   ഏഴ് ക്രൂ അംഗങ്ങളും, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ മൂന്ന് സന്ദര്‍ശകരും, മൂന്ന് ചൈനീസ് തായ്കോനൗട്ടുകളും അവരുടെ പുതുതായി നിര്‍മ്മിച്ച ബഹിരാകാശ നിലയത്തില്‍ ഉള്‍പ്പെടുന്നു. ആമസോണ്‍ ഡോട്ട് കോം ഇങ്കിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ബെസോസ് രണ്ട് പതിറ്റാണ്ട് മുമ്പ് രൂപീകരിച്ച കമ്പനിയായ ബ്ലൂ ഒറിജിനിനായുള്ള മൂന്നാമത്തെ ബഹിരാകാശ ടൂറിസം വിമാനമായിരുന്നു ഇത്. ആറ് യാത്രക്കാരുള്ള കമ്പനിയുടെ ആദ്യ ഫ്ലൈറ്റാണിത്

   ജൂലൈയില്‍ നടന്ന ബ്ലൂ ഒറിജിനിന്റെ ഉദ്ഘാടന ഫ്‌ലൈറ്റില്‍ ബെസോസ് തന്റെ സഹോദരന്‍ മാര്‍ക്ക് ബെസോസ്, ഒക്ടോജെനേറിയന്‍ വനിതാ ഏവിയേറ്റര്‍ വാലി ഫങ്ക്, 18 കാരനായ ഒലിവര്‍ ഡെമാന്‍ എന്നിവർക്കൊപ്പമാണ് യാത്ര നടത്തിയത്.
   Published by:Karthika M
   First published: