• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

66 പേരുമായി പറന്ന വിമാനം തകർന്നു വീണു

Gowthamy GG
Updated: February 18, 2018, 8:20 PM IST
66 പേരുമായി പറന്ന വിമാനം തകർന്നു വീണു
Gowthamy GG
Updated: February 18, 2018, 8:20 PM IST
ടെഹ്റാൻ: ഇറാനിൽ 66 പേരുമായി പറന്ന വിമാനം തകർന്നു വീണു. ഇസ്ഫഹാൻ പ്രവിശ്യയ്ക്ക് തെക്കുഭാഗത്ത് പർവത മേഖലയിലാണ് വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായാണ് ടിവി റിപ്പോർട്ടുകൾ. ടെഹ്റാനിൽ നിന്ന് ഇറാനിലെ തന്നെ നഗരമായ യാസൂജിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം തകർന്നു വീണത്. ആസെമൻ എയർലൈൻസിന്റേതാണ് വിവാദം.

പ്രാദേശിക സമയം രാവിലെ അഞ്ചിന് മെഹ്റാബാദ് വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന വിമാനം 50 മിനിറ്റ് കഴിഞ്ഞപ്പോള്‍ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അടിയന്തര ലാൻഡിങിനിടെയാണ് വിമാനം തകർന്നതെന്നാണ് സൂചന. 60 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഒറ്റപ്പെട്ട പർവത മേഖലയായതിനാൽ രക്ഷാപ്രവർത്തനത്തിന് ഏറെ ബുദ്ധിമുട്ടുണ്ട്.
First published: February 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍