ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനെ ഭീകരതയുടെ മണ്ണാക്കി മാറ്റാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു എൻ പൊതുസഭയെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ചില രാജ്യങ്ങള്‍ ഭീകരവാദം രാഷ്ട്രീയ ആയുധമാക്കുകയാണ്. അഫ്ഗാനിസ്ഥാനെ ചില രാജ്യങ്ങൾ അവരുടെ സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അഫ്ഗാനിലെ സ്ഥിതി ചിലര്‍ ഭീകരവാദം പടര്‍ത്താന്‍ മുതലെടുക്കുന്നുവെന്നും മോദി പറഞ്ഞു.
ഇടുങ്ങിയ ചിന്താഗതിയും ഭീകരവാദവും ലോകത്തിന് തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചില രാജ്യങ്ങള്‍ ഭീകരവാദത്തെ രാഷ്ട്രീയത്തിനുള്ള ഉപകരണമായി മാറ്റുന്നുണ്ട്. ഭീകരവാദം അവര്‍ക്കും ഭീഷണിയാണെന്ന് മനസ്സിലാക്കണം. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഭീകരവാദത്തിനായിഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് സാധിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ലോകം നേരിടുന്നത്. അതില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റ് പതിനഞ്ചിന് ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യയുടെ വൈവിധ്യമാണ് ജനാധിപത്യത്തിന്റെ അടയാളമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനം എന്നത് എല്ലാവരെയും ഉള്ക്കൊള്ളിക്കുന്നതാവണം. എല്ലാ രാജ്യങ്ങളെയും ഉന്നതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നതാവണം അതെന്നും മോദി പറഞ്ഞു
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.