• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബൊക്കെയിൽ നിന്ന് താഴെ വീണ പൂവെടുത്ത് പ്രധാനമന്ത്രി; പ്രകീർത്തിച്ച് സോഷ്യൽമീഡിയ

news18
Updated: September 22, 2019, 1:30 PM IST
ബൊക്കെയിൽ നിന്ന് താഴെ വീണ പൂവെടുത്ത് പ്രധാനമന്ത്രി; പ്രകീർത്തിച്ച് സോഷ്യൽമീഡിയ
News18
  • News18
  • Last Updated: September 22, 2019, 1:30 PM IST IST
  • Share this:
ഹൂസ്റ്റൺ: ടെക്സാസിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന ‘ഹൗഡി മോദി’ പരിപാടിയിൽ പങ്കെടുക്കാൻ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പെരുമാറ്റത്തിന് സോഷ്യൽമീഡിയയുടെ കൈയടി. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിരവധി ഉദ്യോഗസ്ഥരാണ് എത്തിയത്. ട്രേഡ് ആന്റ് ഇന്റർനാഷണൽ അഫേഴ്സ് ഡയറക്ടർ ക്രിസ്റ്റഫർ ഓൾസൺ, ഇന്ത്യയിലെ യു.എസ് അംബാസഡർ കെന്നത്ത് ജസ്റ്റർ, യു.എസിലെ ഇന്ത്യൻ അംബാസഡർ ഹർഷ് വർദ്ധൻ എന്നിവർ മോദിയെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു. അവർ മോദിക്ക് ആശംസകൾ കൈമാറുകയും ചെയ്തു. പൂച്ചെണ്ട് നൽകിക്കൊണ്ടാണ് മോദിയെ ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ഇതിൽ നിന്ന് കുറച്ചുപൂക്കൾ അടർന്ന് നിലത്തേക്ക് വീഴുകയായിരുന്നു. നിലത്ത് ഉതിർന്നുവീണ പൂക്കൾ മോദി കുനിഞ്ഞ് എടുക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്.

വീഡിയോ കണ്ട് പ്രധാനമന്ത്രിക്ക് പ്രശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ. ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ കൊടുക്കുന്നത് മികച്ച നേതാവിന്റെ ലാളിത്യമാണെന്നാണ് ഒരു കമന്റ്. ഉതിർന്ന് വീണ പൂവ് സുരക്ഷാ ഉദ്യോഗസ്ഥന് കൈമാറിയത് ലാളിത്യമാണെന്നായിരുന്നു മറ്റൊരു കമന്റ്.

അമേരിക്കയിലെത്തിയ ശേഷം ഇപ്രകാരമായിരുന്നു മോദിയുടെ ട്വീറ്റ്. 'ഹൗഡി ഹൂസ്റ്റൺ, ഏറെ ശോഭയാർന്ന ഒരു വൈകുന്നേരമാണിത്. ഏറെ ഊർജസ്വലമായ ഈ നഗരത്തിൽ നിന്നും ഇന്നും നാളെയും വിപുലമായ പരിപാടികൾ പ്രതീക്ഷിക്കുന്നു' -മോദി ട്വീറ്റ് ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊഡാൾഡ് ട്രംപും പൊതുപരിപാടിയിൽ പങ്കെടുക്കും.

Loading...

ഹൗഡി മോദി പരിപാടിയിൽ ട്രംപ് പങ്കെടുക്കുന്നത്, ഇന്ത്യ - അമേരിക്ക ബന്ധത്തിലെ പുതിയ നാഴികക്കല്ലാണ്. ആഗോള നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്താനും അമേരിക്കയുടെ വിശ്വസ്ത പങ്കാളിയാകാനുമുള്ള അവസരം ഇതിലൂടെ കൈവരുമെന്നാണ് വെള്ളിയാഴ്‌ച അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് മോദി പറഞ്ഞത്.

അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഒത്തുകൂടുന്ന ഒരു പരിപാടിയിൽ ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് പങ്കെടുക്കുന്നത്. 50,000ത്തോളം പേർ പങ്കെടുക്കുന്ന പരിപാടിയിൽ ട്രംപ് എത്തുന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്.

First published: September 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...