PM Narendra Modi in COP26 | 'കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രവർത്തിക്കാൻ പരമ്പരാഗത വിഭാഗങ്ങളിൽനിന്ന് അറിവ് തേടണം'; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
PM Narendra Modi in COP26 | 'കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രവർത്തിക്കാൻ പരമ്പരാഗത വിഭാഗങ്ങളിൽനിന്ന് അറിവ് തേടണം'; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നതിനായി മറ്റ് ലോകനേതാക്കളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഗ്ലാസ്ഗോ: കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യാനായി ചേർന്ന ഐക്യരാഷ്ട്ര സഭയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് യോഗത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രവർത്തിക്കാൻ പ്രകൃതിയുമായി ചേർന്ന് നിൽക്കുന്ന പരമ്പരാഗത വിഭാഗങ്ങളിൽനിന്ന് അറിവ് തേടണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നതിനായി മറ്റ് ലോകനേതാക്കളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗ്ലാസ്ഗോയിലെ സ്കോട്ടിഷ് ഇവന്റ് ക്യാംപസിലാണ് കോൺഫറൻസ് ഓഫ് പാർട്ടീസ് യോഗം നടക്കുന്നത്. ആദ്യ ദിവസത്തെ ഉദ്ഘാടന സെഷനിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി ചർച്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി പ്രഭാഷണം നടത്തിയത്.
ആഗോളതാപനത്തിനെതിരെ വേഗത്തിലുള്ളതും യോജിച്ചതുമായ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കാലാവസ്ഥയെക്കുറിച്ച് എതിരാളിയായ ചൈനയെ വിമർശിക്കുകയും മറ്റ് നേതാക്കളോട് കാലാവസ്ഥയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ ആരംഭിച്ച കാലാവസ്ഥാ ഉച്ചകോടിയിൽ ലോക നേതാക്കളോട് ഓൺലൈനിൽ സംസാരിച്ച ബൈഡൻ, തന്റെ ഭരണകൂടം കാലാവസ്ഥയ്ക്കുവേണ്ടി ഇതുവരെ കൈക്കൊണ്ട നടപടികൾ ഉയർത്തിക്കാട്ടാനും പുതിയ കാലാവസ്ഥാ സംരംഭങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
കാലാവസ്ഥാ പ്രതിസന്ധി തടയാൻ ആവശ്യമായ നടപടികളെ ലോക സമ്പദ്വ്യവസ്ഥയുടെ അവസരമായി കാണണമെന്ന് ജോ ബൈഡൻ തിങ്കളാഴ്ച COP26 കാലാവസ്ഥാ ഉച്ചകോടിയിൽ പറഞ്ഞു. “നമുക്ക് ചുറ്റിലം വളരുന്ന ദുരന്തത്തിൽ അവിശ്വസനീയമായ ഒരു അവസരമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു - യുണൈറ്റഡ് സ്റ്റേറ്റ്സിന് മാത്രമല്ല, നമുക്കെല്ലാവർക്കും,”- അദ്ദേഹം പറഞ്ഞു.
'കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവർത്തിക്കുന്നതിൽ പരാജയപ്പെടുന്നത് ഞങ്ങളെപ്പോലുള്ള രാജ്യങ്ങൾക്ക് വധശിക്ഷ': ബാർബഡോസ് പ്രധാനമന്ത്രി
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അടിയന്തരമായി ഇടപെടുന്നതിൽ പരാജയപ്പെടുന്നത് തങ്ങളെപ്പോലുള്ള ദ്വീപ് രാഷ്ട്രങ്ങളിലെ ആളുകൾക്ക് “വധശിക്ഷ” ആയിരിക്കുമെന്ന് ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടിലി ലോക നേതാക്കളോട് പറഞ്ഞു. ഗ്ലാസ്ഗോയിൽ നടന്ന COP26 കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ. ആഗോളതാപനത്തിൽ നിന്നുള്ള ഏറ്റവും വലിയ ഭീഷണി നേരിടുന്ന രാജ്യങ്ങൾക്ക് കനത്ത വെല്ലുവിളിയാണ്. “ഖേദകരമെന്നു പറയട്ടെ, ഗ്ലാസ്ഗോയിൽ ആവശ്യമായ ചില മുഖങ്ങളെ കാണാനില്ല” എന്ന് അവർ പറഞ്ഞു. ചൈന, റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കാത്തവരിൽ ഉൾപ്പെടുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
PM Narendra Modi in COP26 | 'കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രവർത്തിക്കാൻ പരമ്പരാഗത വിഭാഗങ്ങളിൽനിന്ന് അറിവ് തേടണം'; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
Viral | 'തകർക്കാനാകില്ല'; കാലിലെ മുറിവ് വച്ചു കെട്ടുമ്പോഴും ദേശീയഗാനം ചൊല്ലി യുക്രേനിയന്‍ പെണ്‍കുട്ടി; വീഡിയോ വൈറൽ
Earthquake in Iran | ഇറാനില്‍ വന്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി, പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു
Ruja Ignatova | ക്രിപ്റ്റോ റാണി രുജാ ഇഗ്നാറ്റോവ; എഫ്ബിഐ തേടുന്ന പിടികിട്ടാപുള്ളി; വിവരം നൽകുന്നവർക്ക് 80 ലക്ഷത്തോളം പാരിതോഷികം