• HOME
 • »
 • NEWS
 • »
 • world
 • »
 • Argentina | അർജന്റീനയിൽ ന്യുമോണിയ പടരുന്നു ; ഉറവിടം അജ്ഞാതം; ഒരാഴ്ചക്കിടെ മൂന്നു മരണം

Argentina | അർജന്റീനയിൽ ന്യുമോണിയ പടരുന്നു ; ഉറവിടം അജ്ഞാതം; ഒരാഴ്ചക്കിടെ മൂന്നു മരണം

ശസ്ത്രക്രിയയ്ക്കായി ക്ലിനിക്കിൽ പ്രവേശിപ്പിച്ച എഴുപതുകാരിയാണ് ഏറ്റവും ഒടുവിൽ ന്യുമോണിയ ബാധിച്ച് മരിച്ചത്. ക്ലിനിക്കിലെ ആരോഗ്യപ്രവർത്തകരിലൊരാൾക്കാണ് ആദ്യം രോ​ഗം ബാധിച്ചത്

 • Last Updated :
 • Share this:
  അർജന്റീനയിൽ ന്യുമോണിയ പടരുന്നു. ഒരാഴ്ച്ചയ്ക്കിടെ മൂന്നു മരണം. രോഗത്തിന്റെ ഉറവിടം അജ്ഞാതമാണ്. ഒരു ക്ലിനിക്കിലാണ് ഈ മൂന്നു മരണങ്ങളും സംഭവിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോ​​ഗസ്ഥർ അറിയിച്ചു. വടക്കുപടിഞ്ഞാറൻ ടുക്കുമാൻ പ്രവിശ്യയിലുള്ള (Tucuman province) ഒരു സ്വകാര്യ ക്ലിനിക്കിലെ എട്ട് മെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെടെ ഒൻപതു പേർക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ റിപ്പോ‍ർട്ട് ചെയ്യപ്പെട്ടതായി ടുക്കുമാൻ ആരോഗ്യ മന്ത്രി ലൂയിസ് മദീന റൂയിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരിച്ചവരിൽ രണ്ടു പേർ ആരോഗ്യപ്രവർത്തകരും ഒരാൾ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ ആളുമാണ്.

  പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും കോവിഡ് -19, ഫ്ലൂ, ഇൻഫ്ലുവൻസ എ, ബി, ലെജിയോണല്ല ബാക്ടീരിയ രോഗങ്ങൾ, എലികൾ പരത്തുന്ന ഹാന്റവൈറസ് എന്നിവയല്ല രോ​ഗകാരിയെന്ന് കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. കൂടുതൽ പരിശോധനകൾക്കായി ബ്യൂണസ് ഐറിസിലെ മൽബ്രാൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിളുകൾ അയച്ചിട്ടുണ്ട്.

  ശസ്ത്രക്രിയയ്ക്കായി ക്ലിനിക്കിൽ പ്രവേശിപ്പിച്ച എഴുപതുകാരിയാണ് ഏറ്റവും ഒടുവിൽ ന്യുമോണിയ ബാധിച്ച് മരിച്ചത്. ക്ലിനിക്കിലെ ആരോഗ്യപ്രവർത്തകരിലൊരാൾക്കാണ് ആദ്യം രോ​ഗം ബാധിച്ചത്. ഓഗസ്റ്റ് 18 നും 23 നും ഇടയിലാണ് ഇയാൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയതെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു. ന്യുമോണിയയും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും കോവിഡിനു സമാനമായ ലക്ഷണങ്ങളും ഇവരിൽ കാണപ്പെട്ടു എന്നും ഉദ്യോ​ഗസ്ഥർ പറയുന്നു. ഈ രോ​ഗികൾക്ക് ഛർദ്ദി, കടുത്ത പനി, വയറിളക്കം, ശരീരവേദന എന്നിവയും ഉണ്ടായിരുന്നു.

  ചികിത്സയിൽ കഴിയുന്ന ആറുപേരിൽ നാലുപേരുടെ നില ഗുരുതരമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കാത്ത രണ്ടു പേർ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ്. ക്ലിനിക്കിലെ മറ്റെല്ലാ ജീവനക്കാരും നിരീക്ഷണത്തിലാണ്. മലിനീകരണമോ വിഷബാധയോ ഉണ്ടാകാൻ സാധ്യതയുള്ള വെള്ളവും എയർകണ്ടീഷണറുകളും വിദഗ്ധർ വിശകലനം ചെയ്തു വരികയാണ്. പാരിസ്ഥിതികമായ കാരണങ്ങളും പരിശോധിക്കുന്നുണ്ട്.

  Also Read- ഗർഭിണിയായ ഇന്ത്യൻ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പോർച്ചുഗൽ ആരോഗ്യമന്ത്രി രാജിവെച്ചു

  ക്ലിനിക്കിനു പുറത്ത് മറ്റു കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പകർച്ചവ്യാധി സ്പെഷ്യലിസ്റ്റ് മരിയോ രായ അറിയിച്ചു. രോഗികളോട് അടുത്ത സമ്പർക്കം പുലർത്തിയവരിൽ ഇതുവരെ ലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ടുക്കുമാൻ പ്രവിശ്യാ മെഡിക്കൽ കോളേജിന്റെ പ്രസിഡന്റ് ഹെക്ടർ സെയിൽ പറഞ്ഞു.

  അതിനിടെ, കൊറോണവൈറസിന്‍റെ രൂപവും വ്യാപനശേഷിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പുതിയ പഠനവുമായി ഒരു കൂട്ടം ഗവേഷകർ രംഗത്തെത്തി. കാനഡയിലെ ക്വീൻസ് യൂണിവേഴ്‌സിറ്റിയിലെയും ജപ്പാനിലെ ഒകിനാവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെയും വിദഗ്ധരുടെ നേതൃത്വത്തിലുള്ള പഠനസംഘമാണ് വൈറസ് കണികകൾ ദ്രാവകങ്ങൾക്കുള്ളിൽ ഭ്രമണം ചെയ്യുന്ന രീതിയെ വിശകലനം ചെയ്‌തത്. ഫിസിക്സ് ഓഫ് ഫ്ളൂയിഡ്സ് എന്ന ജേണലിൽ ഈ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''കൊറോണ വൈറസ് കണങ്ങൾ ശ്വസിക്കുമ്പോൾ, അവ മൂക്കിലൂടെ ശ്വാസകോശത്തിലെന്റെ പല ഭാഗങ്ങളിൽ എത്തുന്നു'', ഒകിനാവ ഇൻസ്റ്റിറ്റ്യൂട്ടിലെ മെക്കാനിക്സ് ആൻഡ് മെറ്റീരിയൽസ് യൂണിറ്റ് മേധാവി പ്രൊഫസർ എലിയറ്റ് ഫ്രൈഡ് പറഞ്ഞു.
  Published by:Anuraj GR
  First published: