നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ' സ്വന്തം നാട്ടിലെ പ്രശ്നങ്ങൾ കൂടി ശ്രദ്ധിക്കൂ'; കർഷക സമരത്തെ പിന്തുണച്ച പാക് മന്ത്രിയോട് മനുഷ്യാവകാശ പ്രവർത്തകൻ

  ' സ്വന്തം നാട്ടിലെ പ്രശ്നങ്ങൾ കൂടി ശ്രദ്ധിക്കൂ'; കർഷക സമരത്തെ പിന്തുണച്ച പാക് മന്ത്രിയോട് മനുഷ്യാവകാശ പ്രവർത്തകൻ

  പാകിസ്ഥാനിലെ ഭരണ വിരുദ്ധ വികാരം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഇമ്രാൻ ഖാൻ സർക്കാരിന് യാതൊരു ധാരണയുമില്ലെന്നും അയ്യൂബ് മിർസ

  Dr Amjad Ayub Mirza (File photo| ANI)

  Dr Amjad Ayub Mirza (File photo| ANI)

  • Share this:
   ഗ്ലാസ്ഗോ: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണച്ച പാകിസ്ഥാൻ മന്ത്രിയോട് സ്വന്തം നാട്ടിലെ പ്രശ്നങ്ങളിൽ കൂടി ശ്രദ്ധിക്കാൻ ആവശ്യപ്പെട്ട് പാക് അധിനിവേശ കാശ്മീരിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. അംജദ് അയ്യൂബ് മിർസ. ഏതാനും ദിവസം മുമ്പാണ് കർഷക സമരത്തെ കുറിച്ച് പാക് മന്ത്രിയായ ഫവാദ് ചൗധരിയുടെ പരാമർശം വരുന്നത്.

   അതിർത്തിക്കപുറത്തുള്ള പഞ്ചാബി കർഷകർക്കൊപ്പമാണ് തന്റെ ഹൃദയം എന്നായിരുന്നു ഫഫാദ് ചൗധരിയുടെ പരാമർശം. എന്നാൽ സ്വന്തം നാട്ടിൽ ജനങ്ങൾ സർക്കാരിനെതിരെ നടത്തുന്ന സമരങ്ങൾ കൂടി ശ്രദ്ധിക്കാനായിരുന്നു അംജദ് അയ്യൂബ് മിർസയുടെ മറുപടി.

   You may also like:കര്‍ഷകപ്രക്ഷോഭത്തെ 'ഇന്ത്യ-പാക്' പ്രശ്നമായി തെറ്റിദ്ധരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍; വിമർശനം ശക്തം

   കർഷക സമരത്തെ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. "ഈ നാടകം മറ്റാരുടെയെങ്കിലും മുന്നിൽ കാണിക്കൂ, സ്വന്തം പിന്നാമ്പുറത്ത് നടക്കാനിരിക്കുന്ന സർക്കാർ വിരുദ്ധ മുന്നേറ്റങ്ങളിൽ കൂടി ശ്രദ്ധ പതിപ്പിക്കാൻ ചൗധരി സാറിനോട് ഞാൻ ആവശ്യപ്പെടുകയാണ്" എന്നായിരുന്നു അയ്യൂബ് മിർസയുടെ പരാമർശം.

   You may also like:ബീഫ്, പോർക്ക്, മട്ടൻ; സിന്ധു നദീതട സംസ്കാരത്തിലെ ജനങ്ങളുടെ ഇഷ്ട ആഹാരങ്ങളെ കുറിച്ച് തെളിവുകൾ

   ഡിസംബർ 13 ന് സർക്കാരിനെതിരെ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ബഹുജന റാലി നടക്കാനിരിക്കുകയാണ്. ഇതിനെ കുറിച്ചാണ് പരിഹാസരൂപേണ അയ്യൂബ് ഖാൻ മന്ത്രിയോട് പറഞ്ഞിരിക്കുന്നത്. എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

   കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഫവാദ് ചൗധരി ഇന്ത്യൻ സർക്കാരിനെതിരെ ട്വീറ്ററിലൂടെ പരാമർശം നടത്തിയത്. ഇന്ത്യൻ സർക്കാർ ഹൃദയശൂന്യരാണെന്നായിരുന്നു ഫവാദിന്റെ പരാമർശം. തന്റെ ഹൃദയം അതിർത്തിക്കപ്പുറത്തുള്ള പഞ്ചാബി കർഷക സഹോദരന്മാർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

   പാകിസ്ഥാനിലെ ഭരണ വിരുദ്ധ വികാരം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഇമ്രാൻ ഖാൻ സർക്കാരിന് യാതൊരു ധാരണയുമില്ലെന്നും അയ്യൂബ് മിർസ പ്രതികരിച്ചു. ഫവാദ് ചൗധരിക്കെതിരെ ഗുരുതരമായ വിമർശനമാണ് അയ്യൂബ് മിർസ ഉന്നയിച്ചിരിക്കുന്നത്.

   You may also like:പതിറ്റാണ്ടു നീണ്ട നിധിവേട്ട; ഒടുവിൽ ഏഴ് കോടിയോളം രൂപയുടെ നിധി ലഭിച്ചത് വിദ്യാർത്ഥിക്ക്

   40 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട പുൽവാമ ആക്രമണത്തെ അനുകൂലിച്ച് ഫവാദ് ചൗധരി നേരത്തേ രംഗത്തെത്തിയിരുന്നു. ഇമ്രാൻഖാൻ സർക്കാരിന് കീഴിയിലുള്ള പാക് സർക്കാരിന്റെ നേട്ടം എന്നാണ് പുൽവാമ ആക്രമണത്തെ ഫവാദ് ചൗധരി പറഞ്ഞത്. ഇതിനെ കുറിച്ചും അയ്യൂബ് ഖാൻ പരാമർശിച്ചു.

   പാകിസ്ഥാൻ നാഷണൽ അസംബ്ലിയിൽ പുൽവാമ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്നും ഓരോ പാകിസ്ഥാനിയും ഇതിൽ അഭിമാനിക്കാമെന്നും വിളിച്ചു പറഞ്ഞ ഇതേ മന്ത്രി തന്നെയാണ് ഡൽഹിയിലെ കർഷക സമരത്തിൽ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. കർഷക സമരത്തെ ഇന്ത്യയ്ക്കെതിരെയുള്ള ആയുധമാക്കാൻ ഫവാദ് ചൗധരി ശ്രമിക്കുകയാണെന്നും അയ്യൂബ് ഖാൻ പറഞ്ഞു.

   ഇന്ത്യയിലെ കർഷകരെ ഓർത്തുള്ള അതേ വേദന പാക് അധിനിവേശ കാശ്മീരിലെ പീഡനം അനുഭവിക്കുന്ന ജനങ്ങളോടും മന്ത്രിക്ക് ഉണ്ടോയെന്ന് മിർസ ചോദിച്ചു. തങ്ങളുടെ നാട്ടിൽ കുടിവെള്ളമില്ല. ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്ഥാൻ തഹ് രീഖ്-ഇൻസാഫ്(പിഐകെ) സർക്കാർ രൂപീകൃതമായതിന് പിന്നാലെ ഗിൽജിത്ത് ബലിസ്താനിലെ നൂറോളം ഉദ്യോഗസ്ഥരെ സർക്കാർ ജോലിയിൽ നിന്ന് പുറത്താക്കിയപ്പോൾ വേദനിച്ചിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
   Published by:Naseeba TC
   First published:
   )}