മകളെ ഉപദേശകയാക്കി പോളണ്ട് പ്രസിഡന്റ്; ശമ്പളമില്ലാത്ത ജോലിയെന്ന് വിമർശനത്തിന് മറുപടിയും

പോളണ്ടിലെ ഇവാങ്ക ട്രംപാണ് കിംഗ ഡ്യൂഡ എന്ന് നേരത്തേ വിമർശിക്കപ്പെട്ടിരുന്നു.

News18 Malayalam | news18-malayalam
Updated: September 17, 2020, 5:46 PM IST
മകളെ ഉപദേശകയാക്കി പോളണ്ട് പ്രസിഡന്റ്; ശമ്പളമില്ലാത്ത ജോലിയെന്ന് വിമർശനത്തിന് മറുപടിയും
(AP Photo/Czarek Sokolowski, File)
  • Share this:
വാർസോ: രണ്ടാം വട്ടവും പോളണ്ട് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സ്വന്തം മകളെ ഉപദേശകയായി നിയമിച്ച് ആൻഡ്രേ ഡ്യൂഡ. സാമൂഹിക വിഷയങ്ങളിലെ ഉപദേശകയായിട്ടാണ് മകൾ കിംഗ ഡ്യൂഡയെ നിയമിച്ചിരിക്കുന്നത്.

മകളെ ഉപദേശകയായി നിയമിച്ച പ്രസിഡന്റിന്റെ നടപടിക്കെതിരെ പ്രതിപക്ഷത്തു നിന്നും ഡ്യൂഡയുടെ പാർട്ടിയിൽ നിന്നും വിമർശനം ഉയർന്നിരുന്നു. സ്വജനപക്ഷമാണ് പ്രസിഡ‍ന്റ് കാണിക്കുന്നതെന്നാണ് പ്രധാന ആരോപണം. എന്നാൽ, മകൾ ശമ്പളമില്ലാത്ത ജോലിയാണ് ചെയ്യുന്നതെന്നാണ് ഡ്യൂഡയുടെ ന്യായീകരണം. കഴിഞ്ഞ ഓഗസ്റ്റിൽ കിംഗ ഡ്യൂഡയെ ഉപദേശകയായി നിയമിച്ചെന്ന് പ്രസിഡന്റിന്റെ വെബ്സൈറ്റിൽ പറയുന്നു.

You may also like: യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; സ്ത്രീധന പീഡനമെന്ന് സംശയം പോളണ്ടിലെ ഇവാങ്ക ട്രംപാണ് കിംഗ ഡ്യൂഡ എന്ന് നേരത്തേ വിമർശിക്കപ്പെട്ടിരുന്നു. അമേരിക്കയിൽ ഭരണകാര്യത്തിൽ ട്രംപിന്റെ മകൾ ഇവാങ്ക ട്രംപിന്റെ സാന്നിധ്യം പോലെയാണ് പോളണ്ടിൽ കിംഗയുടേതെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ജുലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ആൻഡ്രേ ഡ്യൂഡയ്ക്ക് വേണ്ടി പ്രചരണം നടത്തിയാണ് കിംഗ ശ്രദ്ധിക്കപ്പെടുന്നത്. പ്രചരണത്തിനിടയിൽ സ്വവർഗാനുരാഗികൾക്കെതിരെയുള്ള ഡ്യൂഡയുടെ പരാമർശങ്ങൾ ഏറെ വിമർശിക്കപ്പെട്ടിരുന്നു.

കമ്യൂണിസത്തേക്കാൾ അപകടകരമായ ആശയമാണ് എൽജിബിടി മുന്നേറ്റം എന്നായിരുന്നു ഡ്യൂഡയുടെ വിവാദ പരാമർശം. ഇത് വിവാദമായതോടെ പിതാവിനെ പ്രതിരോധിക്കാൻ മകൾ രംഗത്തെത്തി.

You may also like: കണ്ണട ധരിക്കുന്നത് കോവിഡ് 19 പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം ഏത് വിഭാഗത്തിൽപെട്ട ജനങ്ങളാണെങ്കിലും സമൂഹത്തിൽ ബഹുമാനിക്കപ്പെടണമെന്നായിരുന്നു കിംഗ ഡ്യൂഡയുടെ പരാമർശം. വെറുപ്പിനും വിദ്വേഷത്തിനും ആരും അർഹരല്ലെന്നും കിംഗ തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പറഞ്ഞു.

പിതാവിന്റെ പരാമർശത്തെ ലഘൂകരിക്കാനാണ് കിംഗയുടെ ശ്രമമെന്നും ഇത് കാപട്യമാണെന്നും പോളണ്ടിലെ എൽജിബിടി ആക്ടിവിസ്റ്റുകൾ ആരോപിച്ചിരുന്നു. എൽജിബിടി വിഭാഗത്തിൽ പെട്ടവർക്ക് നേരെ രാജ്യത്ത് വർധിച്ചു വരുന്ന അക്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
Published by: Naseeba TC
First published: September 17, 2020, 5:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading