നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • എന്നെ അറസ്റ്റ് ചെയ്യൂ! 104 കാരിയുടെ അവസാന ആഗ്രഹം നിറവേറ്റി പോലീസ്

  എന്നെ അറസ്റ്റ് ചെയ്യൂ! 104 കാരിയുടെ അവസാന ആഗ്രഹം നിറവേറ്റി പോലീസ്

  ബക്കറ്റ് ലിസ്റ്റിലെ അവസാന ആഗ്രഹവും പൂർത്തിയാക്കി 104കാരി മുത്തശ്ശി

  അന്നെ ബ്രോക്കൻബ്രോയെ അറസ്റ്റ് ചെയ്തപ്പോൾ

  അന്നെ ബ്രോക്കൻബ്രോയെ അറസ്റ്റ് ചെയ്തപ്പോൾ

  • News18
  • Last Updated :
  • Share this:
   ബ്രിസ്റ്റോൾ: ബക്കറ്റ് ലിസ്റ്റിലെ അവസാന ആഗ്രഹവും പൂർത്തിയാക്കി 104കാരി മുത്തശ്ശി. ബ്രിസ്റ്റോൾ കെയർ ഹോമിലെ അന്നെ ബ്രോക്കൻബ്രോ ആണ് തന്‍റെ അവസാന ആഗ്രഹവും പൂർത്തിയാക്കിയത്. കാറിൽ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ ശ്രദ്ധാപൂർവം കൈവിലങ്ങ് അണിയിച്ചു. കെയർ ഹോമിൽ നിന്ന് പുറത്തേക്ക് പൊലീസ് കാറിന് സമീപത്തേക്ക് കൊണ്ടുവന്നു. ജീവിതകാലത്ത് നിയമലംഘനങ്ങൾ ഒന്നും നടത്താതിരുന്നതിനാൽ
   പൊലീസ് സ്റ്റേഷനിൽ ഒന്നും അന്നെയ്ക്ക് കയറേണ്ടി വന്നിരുന്നില്ല. എന്നാൽ, ബക്കറ്റ് ലിസ്റ്റ് തയ്യാറാക്കിയപ്പോൾ പൊലീസ് സ്റ്റേഷനിൽ കയറാനുള്ള തന്‍റെ ആഗ്രഹവും അവർ കുറിച്ചു. ഏതായാലും ആഗ്രഹം പോലെ 104 ാം വയസിൽ അവർ പൊലീസ് സ്റ്റേഷനിൽ കയറുകയും ചെയ്തു.

   ബ്രിസ്റ്റോളിലെ സ്റ്റോക് ബിഷപ്പിലെ സ്റ്റോക് ലീ കെയർ ഹോമിൽ താമസക്കാരിയാണ് അന്നെ ബ്രോക്കെൻബ്രോ. ചാരിറ്റി പ്രവർത്തനത്തിന്‍റെ ഭാഗമായിട്ടാണ് രണ്ട് ഉദ്യോഗസ്ഥർ എത്തിയത്. ഉദ്യോഗസ്ഥരായ സ്റ്റീഫൻ ഹാർഡിങ് അദ്ദേഹത്തിന്‍റെ സഹപ്രവർത്തകയായ പി.എസ്.സി.ഒ കെല്ലി ഫോയൽ എന്നിവരാണ് കെയർ ഹോമിൽ എത്തിയത്. രാവിലെ കെയർ ഹോമിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആദ്യം തന്നെ കൈവിലങ്ങ് വെച്ച് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് കാറിലേക്ക് കൊണ്ടുപോയി.

   മുൻ സെക്രട്ടറി മിസിസ് ബ്രോക്കൻബ്രോ തന്‍റെ ആഗ്രഹം കെയർ ഹോം അധികൃതരെ അറിയിക്കുകയും അവർ അത് അംഗീകരിക്കുകയുമായിരുന്നു. "അറസ്റ്റ് ചെയ്യപ്പെടുക എന്നുള്ളത് എന്‍റെ ആഗ്രഹമാണ്. എനിക്ക് 104 വയസായി, ഞാൻ ഒരിക്കലും നിയമവിരുദ്ധമായി നിന്നിട്ടില്ല'- അവർ കുറിച്ചു.

   തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് ചുമ്മാ രസത്തിനെന്ന് വെള്ളാപ്പള്ളി

   ഒരു മാറ്റത്തിനു വേണ്ടി നിയമവിരുദ്ധത ചെയ്തതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ജീവിതത്തിൽ വളരെ രസകരമായ ഒരു സംഭവമായിരുന്നു ഇതെന്ന് അവർ പറഞ്ഞു. ഇതിനു മുമ്പ് ജീവിതത്തിൽ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. പൊലീസുകാർ വളരെ ശ്രദ്ധയോടെയാണ് തന്നോട് പെരുമാറിയതെന്നും അവർ പറഞ്ഞു.

   റോബർട് സൺസ് ജാം ഫാക്ടറിയിലെ സെക്രട്ടറി ആയിരുന്നു മിസിസ് ബ്രോക്കൻ ബ്രോ. താൻ പ്രത്യേകമായി ഒന്നും ചെയ്തിട്ടില്ലെന്നും ആത്മർഥമായി അദ്ധ്വാനിച്ചിരുന്നെന്നും അവർ പറഞ്ഞു. അതേസമയം, മിസിസ് ബ്രോക്കൻ ബ്രോയ്ക്ക് വളരെ നല്ലൊരു സമയം നൽകാൻ തങ്ങളാൽ കഴിഞ്ഞെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

   First published:
   )}