പാർക്കിൽ വെച്ച് 'ചെറിയൊരു അബദ്ധം'; അറിയാതെയല്ല, മനഃപൂർവമെന്ന് പൊലീസ്; 43,000 രൂപ പിഴ ഈടാക്കി

മനപ്പൂർവമല്ലാത്ത 'ചെറിയൊരു അബദ്ധ'ത്തിന് മാനഹാനിക്കൊപ്പം ധനനഷ്ടം കൂടിയായാലോ? ബിബിസി ന്യൂസും ദി ഗാർഡിയനും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഈ വാർത്ത വായിക്കൂ...

News18 Malayalam | news18-malayalam
Updated: June 18, 2020, 9:29 PM IST
പാർക്കിൽ വെച്ച് 'ചെറിയൊരു അബദ്ധം'; അറിയാതെയല്ല, മനഃപൂർവമെന്ന് പൊലീസ്; 43,000 രൂപ പിഴ ഈടാക്കി
പ്രതീകാത്മക ചിത്രം
  • Share this:
പൊതുസ്ഥലത്ത് കീഴ്ശ്വാസം പുറത്തുവിടുക, അതും ശബ്ദത്തോടെ മോശം പ്രവൃത്തിയാണെന്ന കാര്യത്തിൽ സംശയമില്ല. സമീപത്തുള്ള ആരെങ്കിലും സംഗതി കേട്ടാൽ മാനഹാനി ഉറപ്പ്. എന്നാൽ, കീഴ്ശ്വാസം പുറത്തുവിട്ടതിന്റെ പേരിൽ മാനഹാനിക്കൊപ്പം ധനനഷ്ടം സംഭവിക്കുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ? എന്നാൽ ഓസ്ട്രിയയിലെ വിയന്നയിൽ ഒരു യുവാവിനെ ഒരു കീഴ്ശ്വാസത്തിന് നൽകേണ്ടിവന്ന 'വില' ചെറുതല്ല. ബിബിസി ന്യൂസും ദി ഗാർഡിയനും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ മാസമാദ്യമാണ് സംഭവം. വിയന്നയിലെ ഒരു പൊതുപാർക്കില്‍ ഉച്ചത്തിൽ കീഴ്ശ്വാസം വിട്ടതിന് യുവാവിന് നഷ്ടമായത് ഏകദേശം 43,000 രൂപ (500 യൂറോ, 564 ഡോളർ). പൊലീസിനെ കണ്ടപ്പോൾ യുവാവ് ബോധപൂർവം അധോവായു പുറത്തേക്കുവിട്ടുവെന്നാണ് പൊലീസിന്റെ ആരോപണം. 'ആകസ്മികമായി സംഭവിച്ചതാണെങ്കിൽ ഒരു തവണ വെറുതെ വിടുമായിരുന്നു' എന്നാണ് വിയന്ന പൊലീസ് ട്വിറ്ററിൽ കുറിച്ചത്.

പൊതു മര്യാദ ലംഘനം എന്ന പേരിലാണ് ഈ കൃത്യത്തിന്റെ ചാർജ് ഷീറ്റിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പൊലീസ് പങ്കുവെച്ചത്. ജൂൺ അഞ്ചിന് പൊലീസ് സമീപത്തേക്ക് പോകുമ്പോൾ പ്രകോപനപരമായും അസഹിഷ്ണുതയോടുമാണ് യുവാവ് പെരുമാറിയതെന്നാണ് പൊലീസ് വാദിക്കുന്നത്.

TRENDING:ലേശം കൗതുകം കൂടി; ചൈനയോടുള്ള രോഷം തീർക്കാൻ ബിജെപി പ്രവർത്തകർ കത്തിച്ചത് ഉത്തരകൊറിയൻ ഏകാധിപതിയുടെ കോലം [NEWS]News 18 വാർത്ത തുണച്ചു; തമിഴ്നാട്ടിലേക്ക് മാറ്റാനിരുന്ന ഡയറി ഫാം കേരളത്തിൽ തന്നെ തുടങ്ങും; നന്ദി പറഞ്ഞ് സംരംഭകൻ [NEWS]KSEB Bill വൈദ്യുതി ബില്ലില്‍ വന്‍ ഇളവുമായി സർക്കാർ; 10 പ്രധാന കാര്യങ്ങൾ [NEWS]

പൊലീസ് അടുത്തേക്ക് എത്തിയതോടെ പാർക്കിലെ ബെഞ്ചിൽ നിന്ന് എഴുന്നേറ്റ യുവാവ് പൊലീസ് ഓഫീസർമാരെ നോക്കി ബോധപൂർവം വളരെ ഉച്ചത്തിൽ അധോവായു പുറപ്പെടുവിക്കുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഉടൻ തന്നെ യുവാവിനെ കനത്ത തുക പിഴ ചുമത്തുകയായിരുന്നു. സംഗതി എന്തായാലും യുവാവിന് അപ്പീൽ പോകാനുള്ള അവസരം നൽകിയിരിക്കുകയാണ് പൊലീസ്.
First published: June 18, 2020, 9:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading