HOME /NEWS /World / ലണ്ടൻ ബ്രിഡ്ജിന് സമീപം ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു; അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു

ലണ്ടൻ ബ്രിഡ്ജിന് സമീപം ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു; അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു

London-attack

London-attack

അക്രമത്തിന്‍റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു

  • Share this:

    ലണ്ടൻ: കത്തിയുമായി ഓടിനടന്ന് കണ്ടവരെയൊക്കെ ആക്രമിച്ചയാളെ പൊലീസ് വെടിവെച്ചു കൊന്നു. ലണ്ടൻ ബ്രിഡ്ജിന് സമീപമാണ് സംഭവം. ഇയാളുടെ ആക്രമണത്തിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം 1.58ഓടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമിയെ വെടിവെച്ചുകൊന്നത്.

    അക്രമത്തിന്‍റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. 2017ൽ ലണ്ടൻ ബ്രിഡ്ജിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ടുപേർ മരിച്ചിരുന്നു.

    അതിനിടെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട പൊലീസിനും എമർജൻസി സർവീസനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നന്ദി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

    First published:

    Tags: London Bridge, Police Shoot Dead, Stabbed, Terrorist Incident