ഓൾഗോ ടോകാർചുകിനും പീറ്റർ ഹാൻഡ്കെയ്ക്കും സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം
ലൈംഗിക വിവാദത്തെത്തുടർന്ന് പോയവര്‍ഷം സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചിരുന്നില്ല

News18
- News18
- Last Updated: October 10, 2019, 5:38 PM IST IST
സ്റ്റോക്ഹോം: പോളിഷ് എഴുത്തുകാരി ഓൾഗാ ടോകാർചുക്കിന് 2018 ലെ സാഹിത്യ നൊബേൽ. 2019 ലെ സാഹിത്യ നൊബേലിന് ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹാൻഡ്കെയും അർഹനായി. സാഹിത്യത്തിനുള്ള രണ്ടു വര്‍ഷത്തെ നൊബേല്‍ പുരസ്കാരങ്ങൾ ഒന്നിച്ചു പ്രഖ്യാപിക്കുകയായിരുന്നു. അവാർഡ് നിർണയ സമിതിയിലെ അംഗത്തിന്റെ ഭർത്താവിനെതിരായ ലൈംഗിക വിവാദത്തെത്തുടർന്നാണ് പോയവര്‍ഷം സാഹിത്യ നൊബേല്‍ നല്‍കാതിരുന്നത്.
മാൻ ബുക്കർ പുരസ്കാരം ലഭിച്ച ആദ്യ പോളിഷ് സാഹിത്യകാരിയാണ് പോളിഷ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഓൾദാ ടോകാർചുക്. 2018ലാണ് ഓൾഗക്ക് ബുക്കർ സമ്മാനം ലഭിച്ചത്. സിറ്റീസ് ഇൻ മിറേഴ്സ്, ദി ജേർണി ഓഫ് ദി ബുക്ക് പീപ്പിൾ, പ്രീമിവെൽ ആൻഡ് അദർ ടൈംസ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ദി വാർഡൊബിൾ, ദി ഡോൾ ആൻഡ് ദി പേൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
പീറ്റർ ഹാൻഡ്കെ ഓസ്ട്രിയൻ നോവലിസ്റ്റും നാടകകൃത്തും വിവർത്തകനുമാണ്. നിരവധി സിനിമകൾക്കും തിരക്കഥ രചിച്ചിട്ടുണ്ട്.
Also Read- 'വീഡിയോ എടുത്തത് ശല്യം സഹിക്കാനാകാതെ': മകന്റെ മര്‍ദനമേറ്റ പിതാവ്

Loading...