നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • റോമിലെ രണ്ട് ജയിലുകളിലെ തടവുകാര്‍ക്ക് വേനല്‍ക്കാല ആശ്വാസമായി മാര്‍പാപ്പയുടെ വക 15,000 ഐസ്‌ക്രീമുകള്‍

  റോമിലെ രണ്ട് ജയിലുകളിലെ തടവുകാര്‍ക്ക് വേനല്‍ക്കാല ആശ്വാസമായി മാര്‍പാപ്പയുടെ വക 15,000 ഐസ്‌ക്രീമുകള്‍

  ഏറ്റവും ചൂടേറിയ വേനല്‍ക്കാലത്തിലൂടെയാണ് ഇത്തവണ ഇറ്റലി കടന്നുപോകുന്നത്.

  REUTERS

  REUTERS

  • Share this:
   റോമിലെ ജയിലുകളിലെ തടവുകാര്‍ക്ക് കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വക വ്യത്യസ്തമായ ഒരു സമ്മാനം ലഭിച്ചു. തടവുകാര്‍ 'ജയില്‍ മോചിതരായതിന്' ആശംസകള്‍ അര്‍പ്പിച്ചുള്ള കാര്‍ഡുകളായിരുന്നില്ല അവ. പക്ഷേ അത് അവര്‍ക്ക് അടുത്ത കാലത്ത് ലഭിച്ച ഏറ്റവും മികച്ച കാര്യങ്ങളിലൊന്നായിരിക്കാം. ഏറ്റവും ചൂടേറിയ വേനല്‍ക്കാലത്തിലൂടെയാണ് ഇപ്പോള്‍ ഇറ്റലി കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ, റോമിലെ രണ്ട് ജയിലുകളിലെ തടവുകാര്‍ക്ക് 15,000 ഐസ്‌ക്രീമുകള്‍ അയച്ചുവെന്ന് ചൊവ്വാഴ്ച വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

   മാര്‍പ്പാപ്പയുടെ ചാരിറ്റി ഓഫീസില്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍ പറയുന്നത് ടൈബര്‍ നദിയുടെ ഭാഗത്തുള്ള പഴയ റെജീന കോയ്‌ലി ജയിലിലേക്കും, നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ആധുനിക റെബീബിയ ജയിലിലേക്കം സമ്മാനം അയച്ചു എന്നാണ്. അവിടെയുള്ള തടവുകാര്‍ക്കായി ഏകദേശം 15,000 ഐസ്‌ക്രീമുകള്‍ പോപ്പിന്റെ നിര്‍ദ്ദേശപ്രകാരം നല്‍കി.

   പാവങ്ങള്‍ക്ക് ദാനം ചെയ്യാന്‍ നിയോഗിച്ചയാള്‍ എന്നറിയപ്പെടുന്ന 'പോപ്പ്‌സ് അല്‍മോണര്‍' പോളിഷ് കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കിയാണ് പോപ്പിന്റെ ഐസ്‌ക്രീം വിതരണം ചെയ്തത്. 57കാരനായ ക്രാജെവ്‌സ്‌കി ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാള്‍മാരിലൊരാളാണ്. 2013 ല്‍ പോപ്പിന്റെ തിരഞ്ഞെടുപ്പിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരം വത്തിക്കാനിന് സമീപം വീടില്ലാത്തവര്‍ക്കായി വൈദ്യസഹായങ്ങളും ശുചിത്വ സൗകര്യങ്ങളും ഒരുക്കിയത് ക്രാജെവ്‌സ്‌കിയുടെ നേതൃത്വത്തിലായിരുന്നു.

   ഏറ്റവും ചൂടേറിയ വേനല്‍ക്കാലത്തിലൂടെയാണ് ഇത്തവണ ഇറ്റലി കടന്നുപോകുന്നത്. ഓഗസ്റ്റില്‍ സിസിലിയിലെ ഒരു നഗരത്തിലെ താപനില 49 ഡിഗ്രി സെല്‍ഷ്യസാണ് റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇത്. മെയ് മുതല്‍ സെപ്റ്റംബര്‍ വരെ ഉഷ്ണവും വരണ്ടതുമായ വേനല്‍ക്കാലമാണ് റോമിലും വത്തിക്കാനിലുമൊക്കെ. ഒക്ടോബര്‍ മുതല്‍ മെയ് മധ്യം വരെ മിതമായ മഴയുള്ള ശൈത്യകാലമായിരിക്കും. റോമിലെ കാലാവസ്ഥ തന്നെ ആണ് വത്തിക്കാന്‍ നഗരത്തിലും അനുഭവപ്പെടുന്നത്.

   ക്രാജെവ്‌സ്‌കിയുടെ ഓഫീസ് ഈ സമ്മറില്‍ മഡഗാസ്‌കറിലെ ഹെല്‍ത്ത് ഫെസിലിറ്റിക്കായി 600,000 ഡോളര്‍ കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി (CT) സ്‌കാന്‍ മെഷീനുകളും, മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലെ മെഡിക്കല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഏകദേശം 2 ദശലക്ഷം യൂറോ (2.37 മില്യണ്‍ ഡോളര്‍)യുടെ ഫണ്ടുകളും അയച്ചതായി പ്രസ്താവനയില്‍ പറയുന്നു.

   ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍ നഗരം (ഔദ്യോഗികമായി സ്റ്റേറ്റ് ഓഫ് ദ വത്തിക്കാന്‍ സിറ്റി). കത്തോലിക്കാ സഭയുടെ ആസ്ഥാനമാണ് വത്തിക്കാന്‍. നഗരത്തിന്റെ ഭരണാധിപന്‍ മാര്‍പാപ്പയാണ്. 2013 മുതല്‍ ഫ്രാന്‍സിസാണ് മാര്‍പ്പാപ്പയാണ് വത്തിക്കാന്റെ പരമോന്നത ഭരണകര്‍ത്താവ്. 850ല്‍ താഴെയാണ് ഇവിടുത്തെ ജനസംഖ്യ. വിസ്തീര്‍ണ്ണത്തിലും ജനസംഖ്യയിലും ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍.

   1984 മുതല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട വത്തിക്കാന്‍ നഗരം, മൈക്കലാഞ്ചലോ, ഗിയാക്കോമോ ഡെല്ല പോര്‍ട്ട, മഡെര്‍നോ, ബെര്‍ണിനി എന്നീ പ്രശസ്ത ശില്പികളുടെ കലകള്‍ കൊണ്ട് നിറഞ്ഞതാണ്. കൂടാതെ പുരാതനമായ സെന്റ് പീറ്റേഴ്‌സ് ബസലിക്ക, സിസ്റ്റിന്‍ ചാപ്പല്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ വത്തിക്കാന്‍ അപ്പോസ്‌തോലിക ലൈബ്രറിയും വത്തിക്കാന്‍ അപ്പോസ്‌തോലിക ആര്‍ക്കൈവും വത്തിക്കാന്‍ മ്യൂസിയങ്ങളും ഇവിടെയുണ്ട്.
   Published by:Jayesh Krishnan
   First published:
   )}