• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പുരോഹിതരുടെ ബാലപീഡനങ്ങളെ അപലപിച്ച് മാര്‍പാപ്പ

news18
Updated: February 22, 2018, 11:34 PM IST
പുരോഹിതരുടെ ബാലപീഡനങ്ങളെ അപലപിച്ച് മാര്‍പാപ്പ
news18
Updated: February 22, 2018, 11:34 PM IST
സാന്റിയാഗോ: കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന പീഡനങ്ങളെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കുഞ്ഞുങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ താന്‍ അങ്ങേയറ്റം ദുഃഖിതനാണെന്നും സഭയ്ക്ക് അപമാനം ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്നും മാര്‍പാപ്പ അറിയിച്ചു. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ചിലിയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിഷയത്തില്‍ മാര്‍പാപ്പയുടെ പരസ്യ പ്രതികരണം.

എന്നാല്‍, മാര്‍പാപ്പയില്‍ നിന്ന് മാപ്പല്ല ശക്തമായ നടപടികളാണ് പ്രതീക്ഷിക്കുന്നതെന്നാണ് പീഡന ഇരകള്‍ ആവശ്യപ്പെടുന്നത്. കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികളെ സംരക്ഷിക്കുന്ന നയമാണ് ബിഷപ്പുമാര്‍ വെച്ചു പുലര്‍ത്തുന്നതെന്നും അത്തരം പദവികളില്‍ ഇരുന്നുകൊണ്ട് സംഭവങ്ങള്‍ മൂടിവെയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഇത്തരക്കാരെ പുറത്താക്കാനുള്ള നടപടികളാണ് മാര്‍പാപ്പ സ്വീകരിക്കേണ്ടത് എന്നാണ് സെമിനാരികളില്‍ വെച്ച് വൈദികരുടെ പീഡനത്തിനിരയാക്കപ്പെട്ടവര്‍ ആവശ്യപ്പെടുന്നത്.

 
First published: January 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍