ക്രൈസ്തവരുടെ പരമാധ്യക്ഷ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല. ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും, എന്നാല്‍ ഇതുവരെ അത്തരമൊരു ആലോചന മനസ്സില്‍ വന്നിട്ടേയില്ല മാര്‍പാപ്പ പറഞ്ഞു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനം ഒഴിയാന്‍ തയാറെടുക്കുന്നു എന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കിയത്.
ഈ മാസാവസാനം കാനഡ സന്ദർശനത്തിനുശേഷം യുക്രെയ്നും റഷ്യയും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം തനിക്ക് കാന്‍സറാണെന്ന് കിംവദന്തി പരക്കുന്നതിനോട് 'തന്റെ ഡോക്ടർമാർ അതിനെക്കുറിച്ച് എന്നോട് ഒന്നും പറഞ്ഞില്ല' എന്നാണ് തമാശയായി അദ്ദേഹം പറഞ്ഞത്.
ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2013 ൽ രാജിവച്ചതുപോലെ ഒരു ദിവസം താനും സ്ഥാനമൊഴിയുമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. കഠിനമായ കാൽമുട്ടു വേദന മൂലം ചികിത്സയിൽ കഴിയുന്ന മാർപാപ്പ ഈയാഴ്ചത്തെ കോംഗോ, ദക്ഷിണ സുഡാൻ സന്ദർശനം റദ്ദാക്കിയിരുന്നു. ചികിത്സ ഫലപ്രദമാണെന്നും വൈകാതെ സുഖമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാർപാപ്പ പറഞ്ഞു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.