നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • സമാധാനത്തിന്‍റെ സന്ദേശവുമായി മാർപാപ്പ; ദക്ഷിണ സുഡാൻ നേതാക്കളുടെ പാദം ചുംബിച്ചു

  സമാധാനത്തിന്‍റെ സന്ദേശവുമായി മാർപാപ്പ; ദക്ഷിണ സുഡാൻ നേതാക്കളുടെ പാദം ചുംബിച്ചു

  ഇരു നേതാക്കളും കഴിഞ്ഞ വർഷം സമാധാന കരാർ ഒപ്പിട്ടതോടെയാണ് ദക്ഷിണ സുഡാനിലെ ആഭ്യന്തര യുദ്ധം അവസാനിച്ചത്

  pope_francis_sudan_leaders

  pope_francis_sudan_leaders

  • News18
  • Last Updated :
  • Share this:
   വത്തിക്കാൻ സിറ്റി: ദക്ഷിണ സുഡാനിൽ വർഷങ്ങളോളം പരസ്പരം പോരടിച്ചുനിന്ന നേതാക്കൾക്ക് സമാധാനത്തിന്‍റെ സന്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ രണ്ടുദിവസമായി നടന്നുവന്ന ആത്മീയ പരിപാടിക്കിടെ ദക്ഷിണ സുഡാൻ പ്രസിഡന്‍റ് സാൽവ കിറിന്‍റെയും വിമത നേതാവ് റിക് മച്ചറുടെയും പാദം മാർപാപ്പ ചുംബിച്ചത് ഏവരെയും വിസ്മയിപ്പിച്ചു. സമാധാനത്തിനൊപ്പം നിൽക്കാമോയെന്ന് ഒരു സഹോദരനെപ്പോലെ നിങ്ങളോട് ഹൃദയത്തിൽതട്ടി ചോദിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് മാർപാപ്പ ഇരു നേതാക്കളുടെയും പാദങ്ങളിൽ ചുംബിച്ചത്.

   പ്രസിഡന്‍റ് സൽവ കിറും വിമത നേതാവ് റിക് മച്ചറും തമ്മിൽ വർഷങ്ങളോളം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിൽ നാലു ലക്ഷത്തോളം പേരാണ് ദക്ഷിണ സുഡാനിൽ കൊല്ലപ്പെട്ടത്. ഇരു നേതാക്കളും കഴിഞ്ഞ വർഷം സമാധാന കരാർ ഒപ്പിട്ടതോടെയാണ് ദക്ഷിണ സുഡാനിലെ ആഭ്യന്തര യുദ്ധം അവസാനിച്ചത്.
   First published:
   )}