• HOME
  • »
  • NEWS
  • »
  • world
  • »
  • Pope Francis | 'നമ്മള്‍ അവരെ മറക്കരുത്'; റഷ്യന്‍ അധിനിവേശത്തില്‍ യുക്രെയ്ൻ ജനതക്ക് പരസ്യ പിന്തുണയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

Pope Francis | 'നമ്മള്‍ അവരെ മറക്കരുത്'; റഷ്യന്‍ അധിനിവേശത്തില്‍ യുക്രെയ്ൻ ജനതക്ക് പരസ്യ പിന്തുണയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാനില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ യുക്രെയ്ന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

  • Share this:
    വത്തിക്കാന്‍: റഷ്യന്‍ (Russian) അധിനിവേശത്തില്‍ യുക്രെയ്ൻ ജനതക്ക്  പരസ്യ പിന്തുണയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ (Pope Francis) രംഗത്ത്. വത്തിക്കാനില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ യുക്രെയ്ന്‍ (Ukrain) ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

    യുദ്ധഭൂമിയായ ബുച്ചയില്‍ നിന്നുകൊണ്ടുവന്ന പതാക മാര്‍പാപ്പ ചുംബിക്കുകയും ചെയ്തു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന തന്റെ നിലപാട് മാര്‍പാപ്പ ആവര്‍ത്തിക്കുതകയും ചെയ്തു.

    'എല്ലാ യുക്രൈനികള്‍ക്ക് വേണ്ടും ഈ കുട്ടികള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. ഈ കുട്ടികള്‍ സുരക്ഷിത സ്ഥലത്തെത്താന്‍ പലായനം ചെയ്യേണ്ടിവന്നു. ഇത് യുദ്ധത്തിന്റെ ഫലമാണ്'-മാര്‍പാപ്പ പറഞ്ഞു.

    'ഈ പതാക വന്നത് യുദ്ധഭൂമിയില്‍ നിന്നാണ്, രക്തസാക്ഷി നഗരമായ ബുച്ചയില്‍ നിന്നാണ്.നമ്മള്‍ അവരെ മറക്കരുത്. യുക്രൈനിലെ ജനങ്ങളെ മറക്കരുത്'- പതാകയില്‍ ചുംബിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

    യുക്രെയ്‌നില്‍ നിന്നെത്തിയ കുട്ടികളെ വേദിയില്‍ വിളിച്ച് അവര്‍ക്ക് സമ്മാനമായി വലിയ ചോക്ലേറ്റുകള്‍ നൽകിയാണ് അദ്ദേഹം മടക്കിയത്.

    Russia-Ukraine War | 'ഞാൻ മരിച്ചാലും നീ ഒറ്റയ്ക്കാകില്ല'; കുഞ്ഞുങ്ങളുടെ പുറത്ത് മേൽവിലാസം എഴുതി യുക്രെയ്നിലെ അമ്മമാർ

    ഒരു മാസത്തിലേറെയായി ഭീതിജനകമായ സാഹചര്യത്തിലൂടെയാണ് യുക്രെയ്ൻ (Ukraine) ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. റഷ്യൻ സേന (Russian Troops) രാജ്യത്ത് നടത്തുന്ന യുദ്ധത്തിൽ എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാമെന്ന പേടിയിലാണ് എല്ലാ യുക്രെയ്ൻകാരും ജീവിക്കുന്നത്. ആക്രമണത്തിൽ തങ്ങൾ കൊല്ലപ്പെട്ടാൽ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്നതിനായുള്ള വഴികൾ തേടുകയാണ് യുക്രെയ്നിലെ മാതാപിതാക്കൾ എന്നാണ് അറിയാൻ കഴിയുന്നത്.

    യുദ്ധത്തിനിടെ തങ്ങൾ കൊല്ലപ്പെട്ടാലും കുട്ടികൾ രക്ഷപ്പെടാനും അവരെ തിരിച്ചറിയുന്നതിനുമായി അവരുടെ പുറത്ത് പേരും മേൽവിലാസവും മറ്റ് കുടുംബവിവരങ്ങളും എഴുതിവെക്കുകയാണ് യുക്രെയ്നിലെ അമ്മമാർ. പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരത്തിൽ വരെ ഇത്തരത്തിൽ വിവരങ്ങൾ എഴുതിയ ചിതങ്ങളാണ് പുറത്തുവരുന്നത്. തങ്ങൾ മരിച്ചാൽ കുട്ടിയെ ഏറ്റെടുക്കാൻ ആരെങ്കിലും തയാറാകണമെന്ന് പറഞ്ഞുകൊണ്ട് ഒരു യുക്രെയ്ൻ യുവതി ഇട്ട പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായത്.

    കുഞ്ഞിന്റെ പുറത്ത് മേൽവിലാസം എഴുതിക്കൊണ്ട് യുക്രെയ്ൻ പ്രാദേശിക ഭാഷയിൽ ഒരു കുറിപ്പുമെഴുതിക്കൊണ്ട് ഈ യുവതി ഇത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. 'ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മകളെ അതിജീവിതയായി സ്വീകരിക്കാന്‍ ആരെങ്കിലും തയ്യാറാകണം.' എന്നായിരുന്നു ഈ യുവതി കുറിപ്പിലൂടെ പറഞ്ഞത്. കുട്ടിയുടെ ജനനതിയതി, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങൾ കുട്ടിയുടെ പുറത്ത് എഴുതി വെച്ചിരുന്നു.
    Published by:Jayashankar AV
    First published: