നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • പേഴ്സണൽ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; മാർപാപ്പ മാമോദീസ ചടങ്ങ് ഒഴിവാക്കി

  പേഴ്സണൽ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; മാർപാപ്പ മാമോദീസ ചടങ്ങ് ഒഴിവാക്കി

  ഡോക്ടർ അടുത്തിടെ മാർപ്പാപ്പയുമായി ബന്ധപ്പെട്ടിരുന്നോ എന്ന് വ്യക്തമല്ല,

  ഫ്രാൻസിസ് മാർപാപ്പ

  ഫ്രാൻസിസ് മാർപാപ്പ

  • Share this:
   വത്താക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ പേഴ്സണൽ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. വത്തിക്കാന്റെ പത്രമാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ മാമോദീസ ചടങ്ങുകൾ മാർപാപ്പ ഒഴിവാക്കി. മാർപാപ്പ ഡോക്ടറുമായി അവസാനമായി സമ്പർക്കത്തിലേർപ്പെട്ടത് എപ്പോഴെന്ന് വ്യക്തമാല്ലെന്നും റിപ്പോർട്ടിലുണ്ട്.

   ശനിയാഴ്ചയാണ് മാർപാപ്പയുടെ പേഴ്സണൽ ഡോക്ടർ ഫാബ്രിസിയോ സോക്കോർസി മരിച്ചത്. 78 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്നാണ് ഡോക്ടറുടെ മരണമെന്നാണ് റിപ്പോർട്ട്. അതേസമയം ഡിസംബർ മുതൽ ഇദ്ദേഹം ചികിത്സയിലായിരുന്നെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

   Also Read 'രുചികരമായ ഭക്ഷണവും ലൈംഗികതയും പാപമല്ല; രണ്ടും ദൈവികമായ സന്തോഷങ്ങൾ': ഫ്രാൻസിസ് മാർപാപ്പ

   സോക്കോർസി അടുത്തിടെ മാർപ്പാപ്പയുമായി ബന്ധപ്പെട്ടിരുന്നോ എന്ന് വ്യക്തമല്ല, പോപ്പിന്റെ വത്തിക്കാൻ വസതിയിൽ നിന്നും ഏറെ അകലെയുള്ള റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഡോക്ടർ മരിച്ചത്.

   ബുധനാഴ്ച വാഷിംഗ്ടൺ ഡിസിയിലെ ക്യാപിറ്റൽ ഹില്ലിൽ നടന്ന കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട അഞ്ച് പേർക്ക് വേണ്ടി മാർപാപ്പ പ്രാർത്ഥന നടത്തിയിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}