• HOME
  • »
  • NEWS
  • »
  • world
  • »
  • POPE FRANCIS SAYS ABORTION IS LIKE HIRING A CONTRACT KILLER TO SOLVE A

ഗർഭഛിദ്രം വാടക കൊലയാളിയുടെ സഹായം തേടുന്നതിന് തുല്യമെന്ന് മാർപാപ്പ

ഫ്രാൻസിസ് മാർപാപ്പ

ഫ്രാൻസിസ് മാർപാപ്പ

  • Last Updated :
  • Share this:
    വത്തിക്കാൻ സിറ്റി: ഗർഭഛിദ്രം നടത്തുന്നത് വാടക കൊലയാളിയുടെ സഹായം തേടുന്നതിന് തുല്യമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗർഭം അലസിപ്പിക്കുന്നത് ഒരാളെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളുടെ യോഗത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.

    ഒരു പ്രശ്നം പരിഹരിക്കാൻ വാടക കൊലയാളിയുടെ സഹായം തേടുന്നതുപോലെയാണ് ഗർഭം അലസിപ്പിക്കുന്ന പ്രവർത്തിയെന്ന് മാർപാപ്പ പറഞ്ഞു. യുദ്ധവും അക്രമവും പോലെ മനുഷ്യർ ചെയ്യുന്ന അവശ്യമില്ലാത്ത പ്രവർത്തിയാണ് ഗർഭഛിദ്രവുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം സ്വന്തം നാടായ അർജന്‍റീനയിൽ ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ള നിയമം പാസാക്കിയപ്പോൾ അതിനെതിരെ ശക്തമായ എതിർപ്പാണ് ഫ്രാൻസിസ് മാർപാപ്പ രേഖപ്പെടുത്തിയത്.
    First published:
    )}