• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം സഭയ്ക്ക് നാണക്കേടെന്ന് മാർപാപ്പ


Updated: August 25, 2018, 10:38 PM IST
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം സഭയ്ക്ക് നാണക്കേടെന്ന് മാർപാപ്പ

Updated: August 25, 2018, 10:38 PM IST
ഡുബ്ലിൻ: കത്താലിക്ക സഭാ വൈദികർ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവം വർദ്ധിച്ചുവരുന്നത് സഭയ്ക്ക് നാണക്കേടാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ചരിത്രപ്രസിദ്ധമായ അയർലൻഡ് സന്ദർശനത്തിനിടെയാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്. അയർലൻഡിൽ വൈദികരാൽ കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന പ്രശ്നം വീണ്ടും ഉയർന്നുവരുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വ്യക്തിപരമായി വേദനയും നാണക്കേടും ഉണ്ടാക്കുന്നതാണിത്. എന്ത് വില കൊടുത്തും ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ബാധ്യസ്ഥനാണ് താൻ എന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയം ഉയർത്തിക്കാട്ടി പോപ്പിനെതിരെ അയർലൻഡിൽ പ്രതിഷേധം ഉയരുന്നുണ്ട്. സഭയ്ക്കുള്ളിൽ ലൈംഗികപീഡനവിവാദത്തിൽ കർക്കശമായ നടപടി സ്വീകരിക്കാൻ മാർപാപ്പ തയ്യാറാകണമെന്ന് അയർലൻഡിലെ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മാർപാപ്പ അടിയന്തരമായി ഇടപെടണമെന്ന് അയർലൻഡ് പ്രധാനമന്ത്രി ലിയോ എറിക് വറാഡ്കർ ആവശ്യപ്പെട്ടു.

മാർപാപ്പയുടെ കുർബാന പരിപാടികളിലേക്ക് കൂട്ടമായി ടിക്കറ്റ് എടുത്തശേഷം പോകാതിരിക്കുകയാണ് പ്രതിഷേധക്കാരുടെ രീതി. കടുത്ത പ്രതിഷേധം നേരിടേണ്ടിവന്നെങ്കിലും ആയിരകണക്കിന് വിശ്വാസികളാണ് അയർലൻഡിൽ മാർപാപ്പയെ സ്വീകരിക്കാനെത്തിയത്. അയർലൻഡ് പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി. 39 വർഷങ്ങൾക്ക് ശേഷമാണ് ഒരു മാർപാപ്പ അയർലൻഡ് സന്ദർശിക്കുന്നത്.

കത്തോലിക്ക സഭ നേരിട്ട് നടത്തുന്ന ചില സ്ഥാപനങ്ങളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളും കൊലപാതകങ്ങളും വർദ്ധിച്ചുവരുന്നുണ്ട്. 2017 മാർച്ച് മാസത്തിൽ ഒരു കത്തോലിക്കാ സഭാ പള്ളിയുടെ സെമിത്തേരിയിൽ എണ്ണൂറോളം പിഞ്ചു കുഞ്ഞുങ്ങളുടെ മൃതശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. 35 ആഴ്ച മുതൽ മൂന്നു വയസുവരെ പ്രായമുള്ള കുട്ടികളുടേതായിരുന്നു അവയെല്ലാം. അവിവാഹിതകളായ അമ്മമാരെ പാർപ്പിക്കാൻ കത്തോലിക്കാ സഭ 1950കളിൽ തുടങ്ങിയതായിരുന്നു ഈ പള്ളി. 1961ൽ അടച്ച പള്ളി അടുത്തിടെ തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

സഭയുടെ കീഴിലുള്ള മഗ്ദലന അലക്കുകേന്ദ്രങ്ങളിലും കൊടിയ ലൈംഗികപീഡനങ്ങൾ അരങ്ങേറിയിരുന്നു. മദർ ആൻഡ് ബേബി ഹോമുകളിലും ഇത്തരം ലൈംഗികാതിക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറിയിരുന്നു.
First published: August 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍