• HOME
  • »
  • NEWS
  • »
  • world
  • »
  • ഇങ്ങനെ പിടിച്ച് വലിച്ചാൽ ആർക്കാണേലും ദേഷ്യം വരും; മാർപാപ്പയ്ക്കും ദേഷ്യം വന്നു, അടിയും കൊടുത്തു

ഇങ്ങനെ പിടിച്ച് വലിച്ചാൽ ആർക്കാണേലും ദേഷ്യം വരും; മാർപാപ്പയ്ക്കും ദേഷ്യം വന്നു, അടിയും കൊടുത്തു

അതേസമയം, യുവതിയുടെ കൈയിൽ തല്ലിയതിന് മാർപാപ്പ പിന്നീട് മാപ്പ് പറഞ്ഞു

വീഡിയോയിൽ നിന്ന്

വീഡിയോയിൽ നിന്ന്

  • Last Updated :
  • Share this:
    വത്തിക്കാൻ: പുതുവത്സര ദിനത്തിൽ വളരെ സന്തോഷത്തോടെ ആയിരുന്നു സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ എത്തിയ വിശ്വാസികളുടെ സമീപത്തേക്ക് മാർപാപ്പ എത്തിയത്. കുട്ടികൾക്കും തീർത്ഥാടകർക്കും പുഞ്ചിരിയോടെ നവവത്സര ആശംസകൾ നേരുകയും ചെയ്തു. എന്നാൽ, പെട്ടെന്ന് തന്നെ മാർപാപ്പയുടെ മുഖം മാറി.

    വിശ്വാസികളുടെ ഇടയിൽ നിന്ന് തിരിഞ്ഞു നടന്ന് പോകുന്നതിനിടയിൽ ഒരു സ്ത്രീ മാർപാപ്പയുടെ കൈയിൽ പിടിച്ച് വലിച്ചു. പെട്ടെന്നുണ്ടായ ഈ സംഭവത്തിൽ മാർപാപ്പ അമ്പരന്നു. ദേഷ്യം വന്ന അദ്ദേഹം കൈയിൽ നിന്ന് വിടുന്നതിനു വേണ്ടി യുവതിയുടെ കൈയിൽ അടിക്കുകയും ചെയ്തു. യുവതിയോട് ദേഷ്യപ്പെടുകയും ചെയ്തു.

    അതേസമയം, യുവതിയുടെ കൈയിൽ തല്ലിയതിന് മാർപാപ്പ പിന്നീട് മാപ്പ് പറഞ്ഞു. ക്ഷമ ഇല്ലായ്മയുടെ ഉദാഹരണമാണ് സംഭവം. സംഭവിച്ച തെറ്റിൽ മാപ്പ് അപേക്ഷിക്കുന്നെന്നും മാർപാപ്പ വ്യക്തമാക്കി.
    Published by:Joys Joy
    First published: