ലൈംഗിക പീഡന പരാതികൾ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യണം; കർശന നിലപാടുമായി മാർപ്പാപ്പ

പീഡന പരാതികൾ ഉയർന്നാൽ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി.

news18india
Updated: May 9, 2019, 6:31 PM IST
ലൈംഗിക പീഡന പരാതികൾ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യണം; കർശന നിലപാടുമായി മാർപ്പാപ്പ
ഫ്രാൻസിസ് മാർപാപ്പ
  • Share this:
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിലെ ലൈംഗിക പീഡനങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. പീഡന പരാതികൾ ഉയർന്നാൽ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി.

also read: ആൺ സുഹൃത്തിനെ കല്ലുകൊണ്ട് ആക്രമിച്ചശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

വൈദികരോ, കന്യാസ്ത്രീകളോ പരാതികൾ മറച്ചുവയ്ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. പീഡനങ്ങൾ മറയ്ക്കാനുള്ള ശ്രമങ്ങൾ ഉണ്ടായാൽ അതും റിപ്പോർട്ട് ചെയ്യണമെന്ന് അദ്ദേഹം നിർദേശിക്കുന്നു. വൈദികർക്ക് അയച്ച കത്തിലാണ് മാർപ്പാപ്പയുടെ നിർദേശങ്ങള്‍.

കത്തോലിക്ക ചർച്ച് നിയമത്തിൽ വലിയ മാറ്റങ്ങളാണ് മാർപ്പാപ്പ കൊണ്ടു വന്നിരിക്കുന്നത്. ലോകത്തിലെ എല്ലാ കത്തോലിക്ക സഭകളും ലളിതവും എളുപ്പത്തിൽ സമീപിക്കാൻ കഴിയുന്നതുമായ റിപ്പോർട്ടിംഗ് സിസ്റ്റം ഉണ്ടാക്കണമെന്ന് മാർപ്പാപ്പ നിർദേശിക്കുന്നു.

First published: May 9, 2019, 6:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading