• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഫ്രാൻസിസ് മാർപാപ്പ ആദ്യമായി UAEലേക്ക്

news18india
Updated: December 6, 2018, 7:05 PM IST
ഫ്രാൻസിസ് മാർപാപ്പ ആദ്യമായി UAEലേക്ക്
news18india
Updated: December 6, 2018, 7:05 PM IST
അബുദാബി: 2019 ഫെബ്രുവരി മാസത്തില്‍ ഫ്രാന്‍സിസ് മാർപാപ്പ യുഎഇ സന്ദര്‍ശിക്കും. യുഎഇ വിദേശകാര്യ വകുപ്പ് മന്ത്രി ഷെയിഖ് അബ്ദുള്ള ബിന്‍ സായിദും സംഘവും നേരത്തെ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാർപാപ്പയെ യു‌എ‌ഇയിലേക്ക് ക്ഷണിച്ചിരുന്നു. ഇതേ തുടർന്നാണ് മാർപാപ്പയുടെ ആദ്യ യുഎഇ സന്ദർശനം.

പോപ്പിന്റെ സന്ദര്‍ശനം മതേതര സംവാദങ്ങള്‍ക്ക് സഹായിക്കുമെന്നും വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനത്തിന് മുതല്‍ക്കൂട്ടാകുമെന്നും ഹിസ് ഹൈനസ് ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽമാക്ത്വം ട്വിറ്ററില്‍ കുറിച്ചു.



യുഎഇയിലേക്ക് എത്തുന്ന മാർപാപ്പയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും മാർപാപ്പ സമാധാനത്തിന്റെയും ക്ഷമയുടെയും സാഹോദര്യത്തിന്റെയും അടയാളമാണെന്നും ചരിത്ര സന്ദർശനത്തെ ആകാംഷയോടെ കാത്തിരിക്കുന്നുവെന്നും ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ കുറിച്ചു.
Loading...




എന്നെ സമാധാനത്തിന്റെ വാഹകനാക്കു എന്ന സന്ദേശവുമായാണ് അബുദാബി സന്ദർശനമെന്ന് വത്തിക്കാൻ അറിയിച്ചു. ഫെബ്രുവരിയിൽ യുഎഇയിൽ‌ എത്തുന്ന മാർപാപ്പ മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന ഇന്‍റർനാഷണൽ ഇന്‍റർഫെയ്ത്ത് സമ്മേളനത്തിലും പങ്കെടുക്കും.

'ഫേസ്ബുക്കിൽ പറഞ്ഞ മാപ്പിന് ആത്മാർത്ഥതയില്ല': ദീപ നിശാന്ത്

2007 മുതല്‍ വത്തിക്കാനും യു‌എ‌ഇയും തമ്മില്‍ നയതന്ത്ര ബന്ധമുണ്ട്. 2010-ല്‍ യു‌എ‌ഇ ആദ്യത്തെ വനിതാ അംബാസിഡറെ വത്തിക്കാനില്‍ നിയമിച്ചിരിന്നു.
 
First published: December 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...