നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • വിഖ്യാത ഇസ്രയേലി എഴുത്തുകാരൻ അമോസ് ഓസ് അന്തരിച്ചു

  വിഖ്യാത ഇസ്രയേലി എഴുത്തുകാരൻ അമോസ് ഓസ് അന്തരിച്ചു

  • Share this:
   ജെറുസലേം: പ്രശസ്ത ഇസ്രയേലി എഴുത്തുകാരൻ അമോസ് ഓസ് അന്തരിച്ചു. 79 വയസ് ആയിരുന്നു. കാൻസർ ബാധിതനായതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. എഴുത്തുകാരൻ എന്നതിനൊപ്പം പത്രപ്രവർത്തകനും ബുദ്ധിജീവിയുമായിരുന്നു അമോസ് ഓസ്.

   ഇദ്ദേഹത്തിന്‍റെ കൃതികൾ 43 രാജ്യങ്ങളിലായി 42 ഭാഷകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നോവലുകളും ഉപന്യാസങ്ങളും ലേഖനങ്ങളും ഒക്കെയായി നൂറിൽ പരം രചനകളാണ് അദ്ദേഹത്തിന്‍റേതായി ഉള്ളത്.

   ബ്ലാക് ബോക്സ്, ഇൻ ദ ലാൻഡ് ഓഫ് ഇസ്രയേൽ, എ ടെയിൽ ഓഫ് ലവ് ആൻഡ് ഡാർക്നസ് എന്നിവ അദ്ദേഹത്തിന്‍റെ പ്രശസ്തമായ രചനകളാണ്. അമോസ് ഓസിന്‍റെ മകളാണ് പിതാവിന്‍റെ മരണം ട്വിറ്ററിൽ കൂടി അറിയിച്ചത്. അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കെല്ലാം നന്ദി പറയുകയാണെന്ന് മകൾ ഫനിയ ഓസ് ട്വീറ്റിൽ പറഞ്ഞു.

   'ദേശീയപാത വികസനത്തില്‍ വിട്ടുവീഴ്ച്ചക്കില്ല'
    പ്രശസ്തമായ ഗയ്ഥേ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഓസിന് ലഭിച്ചിട്ടുണ്ട്.

   1967 മുതൽ ഇസ്രയേലി– പലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട വാദ നിലപാടാണ് അമോസ് സ്വീകരിക്കുന്നത്.

   First published:
   )}