പോൺ വീഡിയോ ചിത്രീകരിച്ചത് ആരാധനാലയങ്ങളുള്ള ടൂറിസ്റ്റ് കേന്ദ്രത്തിൽ; മ്യാൻമറിൽ പുതിയ വിവാദം

പോൺ വീഡിയോ രംഗത്തെ പ്രമുഖ ദമ്പതികൾ അഭിനയിച്ച 12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ബഗാനിൽ ചിത്രീകരിച്ചത്

News18 Malayalam | news18-malayalam
Updated: February 14, 2020, 6:18 PM IST
പോൺ വീഡിയോ ചിത്രീകരിച്ചത് ആരാധനാലയങ്ങളുള്ള ടൂറിസ്റ്റ് കേന്ദ്രത്തിൽ; മ്യാൻമറിൽ പുതിയ വിവാദം
Bagan-Myanmar
  • Share this:
യാൻഗോൺ: ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ഹോട്ട്‌സ്പോട്ടും ആയിരക്കണക്കിന് ബുദ്ധമത പഗോഡകളുള്ള യുനെസ്കോ പൈതൃക കേന്ദ്രവുമായ ബഗാനിൽ പോൺ വീഡിയോ ചിത്രീകരിച്ചത് വിവാദമാകുന്നു. 12 മിനിറ്റ് ദൈർഘ്യമുള്ള പോൺ വീഡിയോയാണ് ബഗാനിൽ ചിത്രീകരിച്ചത്. വിഷയം ഇപ്പോൾ മ്യാൻമറിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

ബഗാനിൽ ചിത്രീകരിച്ച പോൺ വീഡിയോ ഈ രംഗത്ത് ശ്രദ്ധേയരായിട്ടുള്ള ഇറ്റാലിയൻ ദമ്പതികളായ "YeeesYeeesYeees" എന്ന ഉപയോക്താവാണ് പോൺ ഹബിൽ പോസ്റ്റ് ചെയ്തു. പോൺ ഹബിൽ 81,000 ൽ അധികം ഫോളോവേഴ്സും 35 ദശലക്ഷത്തിലധികം വീഡിയോ കാഴ്‌ചകളുമുള്ള അക്കൌണ്ടാണ് "YeeesYeeesYeees". 11 മാസം മുമ്പാണ് 23 വയസുള്ള ഈ ദമ്പതികൾ പോൺ ഹബിൽ അക്കൌണ്ട് തുടങ്ങിയത്.

ബഗാനിലെ ഏറ്റവും പുരാതനമായ പഗോഡകളിലൊന്നിന് സമീപത്താണ് "YeeesYeeesYeees" ദമ്പതികൾ നഗ്നരായി പോൺ വീഡിയയോിൽ അഭിനയിച്ചത്. ഇത് മ്യാൻമറിൽ വലിയ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇതിനെതിരെ നാൾക്കുനാൾ പ്രതിഷേധം വ്യാപകമാകുന്നുണ്ട്. "ഞങ്ങളുടെ ബഗാൻ പഗോഡകളാണ് വിശുദ്ധ നാടാണ്. അവിടെ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്" എന്ന് എം‌ജി ഖിൻ ഗൈ ഫേസ്ബുക്കിൽ കുറിച്ചു.

ബഗാനിൽ ചിത്രീകരിച്ച വിവാദമായ പോൺ വീഡിയോ വ്യാഴാഴ്ച വൈകുന്നേരത്തോടെ കാൽലക്ഷം പേർ കണ്ടു കഴിഞ്ഞു. പക്ഷേ ലൈക്കുകളേക്കാൾ ഇരട്ടി അൺലൈക്കുകളാണ് മ്യാൻമറിൽനിന്ന് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

ബഗാനിലെ വിശുദ്ധവും മനോഹരവുമായ സ്ഥലങ്ങളുടെ സുരക്ഷയിലുണ്ടായ വീഴ്ചയാണ് ഇത്തരമൊരു പോൺവീഡിയോ ചിത്രീകരണത്തിന് ഇടയാക്കിയതെന്നും, ഇതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നും ന്യൂ ഫന്റാസ്റ്റിക് ഏഷ്യ ടൂർ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ തുൻ തുൻ നായിംഗ് ആവശ്യപ്പെട്ടു.

'കൊറോണ വൈറസ് ദുരന്തം കാരണം മ്യാൻമറിലെ ടൂറിസം രംഗത്ത് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. അതിനിടയിൽ ഇത്തരമൊരു സംഭവമുണ്ടായത് വളരെ മോശമായിപ്പോയി'- യൂണിയൻ ഓഫ് മ്യാൻമർ ട്രാവൽ അസോസിയേഷൻ ചെയർമാൻ മണ്ടാലെ പറഞ്ഞു. "ഞങ്ങൾക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള സമയമാണ്, കാരണം വിനോദ സഞ്ചാരികൾ ഇവിടേക്ക് വരുന്നത് വളരെ കുറഞ്ഞിട്ടുണ്ട്. അതിനിടയിൽ ഇത്തരമൊരു വിവാദമുണ്ടായത് ദൌർഭാഗ്യകരമായിപ്പോയി," അദ്ദേഹം പറഞ്ഞു.
First published: February 14, 2020, 6:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading