Pramila Jayapal Wins Again | ഹാട്രിക് വിജയം നേടി പ്രമീള ജയപാൽ; യുഎസ് പ്രതിനിധി സഭയിലേക്ക് ഈ ഇന്ത്യന്‍ വംശജ തെരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ
Pramila Jayapal Wins Again | ഹാട്രിക് വിജയം നേടി പ്രമീള ജയപാൽ; യുഎസ് പ്രതിനിധി സഭയിലേക്ക് ഈ ഇന്ത്യന്‍ വംശജ തെരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ
യുഎസ് പ്രതിനിധി സഭയിലേക്ക് ഇന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് പ്രമീള ജയപാൽ. ന്യൂഡൽഹി സ്വദേശിയായ രാജ കൃഷ്ണമൂർത്തിയും നേരത്തെ തന്നെ തന്‍റെ വിജയം ഉറപ്പിച്ചിരുന്നു.
വാഷിംഗ്ടൺ: യുഎസ് പ്രതിനിധി സഭയിലേക്ക് തുടർച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജ പ്രമീള ജയപാല്‍. ചെന്നൈയിൽ ജനിച്ച പ്രമീള, വാഷിംഗ്ട്ൺ സ്റ്റേറ്റിൽ നിന്നാണ് ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി ജനവിധി തേടിയത്. എതിർ സ്ഥാനാർഥിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ ക്രെയ്ഗ് കെല്ലറിനെക്കാൾ എഴുപത് ശതാമാനത്തിലധികം നേടിയാണ് അൻപത്തിയഞ്ചുകാരിയായ പ്രമീള തന്‍റെ ഹാട്രിക് വിജയം ഉറപ്പിച്ചത്.
കഴിഞ്ഞ നാല് വർഷത്തിനിടെ യുഎസ് കോണ്‍ഗ്രസിലെ മികച്ച പുരോഗമന നിയമനിര്‍മ്മാതക്കളിലൊരാളായി പ്രമീള ഉയർന്നുവന്നിരുന്നു. ജമ്മു കാശ്മീർ, പൗരത്വനിയമ ഭേദഗതി വിഷയങ്ങളിൽ ല്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകളിൽ വിമർശനാത്മകമായി പ്രതികരിച്ച് ശ്രദ്ധ നേടി വ്യക്തി കൂടിയായ പ്രമീള, 2016ലാണ് ആദ്യമായി യുഎസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
യുഎസ് പ്രതിനിധി സഭയിലേക്ക് ഇന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് പ്രമീള ജയപാൽ. ന്യൂഡൽഹിയിൽ ജനിച്ച രാജ കൃഷ്ണമൂർത്തിയും നേരത്തെ തന്നെ തന്‍റെ വിജയം ഉറപ്പിച്ചിരുന്നു. ഡെമോക്രാറ്റിക് പാർട്ടിക്കായി ഇല്ലിനോയിസിൽ നിന്ന് മത്സരിച്ച ഈ 47കാരൻ ഇത് രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്.
ഇന്ത്യൻ വംശജരായ ഡോ.അമിത് ബെറ, റോ ഖന്ന എന്നിവരും കാലിഫോർണിയയിലെ സംസ്ഥാനങ്ങളിൽ നിന്നും ജനവിധി തേടുന്നുണ്ട്. ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച് അവർ അവിടെ ലീഡ് ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.