പത്തുവയസുകാരനായ കാമുകനിൽ നിന്ന് ഗർഭിണിയായെന്ന പതിമൂന്നു വയസുകാരിയുടെ വെളിപ്പെടുത്തൽ വിവാദം ഉയർത്തുന്നു. റഷ്യക്കാരിയായ പെൺകുട്ടിയാണ് വിവാദ വെളിപ്പെടുത്തലുമായി എത്തിയത്. തന്റെ കാമുകനായ പത്തുവയസുകാരനാണ് കുട്ടിയുടെ പിതാവെന്നാണ് പെണ്‍കുട്ടി പറയുന്നത്.
ഇരുവരും മാതാപിതാക്കൾക്കൊപ്പം റഷ്യയിലെ ഒരു പ്രമുഖ റിയാലിറ്റി ഷോയിലും എത്തിയിരുന്നു. ഇതോടെ പ്രശസ്തരായ ഇവരുടെ വെളിപ്പെടുത്തൽ വിവാദങ്ങളും ഉയർത്തിയിട്ടുണ്ട്. കാമുകൻ തന്നെയാണ് തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതാവെന്നും മറ്റാരുമായും തനിക്ക് ബന്ധമില്ലെന്നും ഷോയിൽ പെൺകുട്ടി ഉറപ്പിച്ചു പറഞ്ഞു. എന്നാൽ പത്തുവയസുകാരൻ കാമുകൻ വളരെ ചെറിയ കുട്ടിയാണെന്നും ശുക്ലം ഉത്പ്പാദിക്കുന്ന തരത്തിൽ ലൈംഗികമായ പക്വത കൈവരിച്ചിട്ടില്ലെന്നുമാണ് വിദഗ്ധർ പറയുന്നത്.
Also Read-സെക്സ് ടേപ്പ് കാട്ടി ബ്ലാക് മെയിലിംഗ്: ദുബായിൽ യുവതിക്ക് 6 മാസം തടവ്
പക്ഷെ തന്റെ പ്രസ്താവനയിൽ തന്നെ ഉറച്ചു നിൽക്കുകയാണ് പെൺകുട്ടി. കാമുകനുമായി അല്ലാതെ ആരുമായും തനിക്ക് ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്നും കുഞ്ഞ് അവന്റെ തന്നെയാണെന്നും പറയുന്നു. കുഞ്ഞിനെ പ്രസവിക്കാൻ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും ഗർഭച്ഛിദ്രത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും കുട്ടി ഷോയ്ക്കിടെ വ്യക്തമാക്കി.
പെൺകുട്ടി പറയുന്നത് പോലെ പത്തുവയസുകാരൻ തന്നെയാണ് അവളുടെ കുഞ്ഞിന്റെ അച്ഛനെങ്കില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പിതാവെന്ന സ്ഥാനം അവനാകും. നിലവിൽ ന്യൂസിലാൻഡിൽ നിന്നുള്ള ഒരു പതിനൊന്നുകാരനാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛൻ. 2013 ലാണ് 35 കാരിയായ അധ്യാപിക ഈ കുട്ടിയിൽ നിന്ന് ഗര്‍ഭം ധരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.