• HOME
  • »
  • NEWS
  • »
  • world
  • »
  • ജനങ്ങള്‍ കടുപ്പിച്ചു; ഒടുവില്‍ ഇ-മെയില്‍ വഴി സ്പീക്കര്‍ക്ക് രാജിക്കത്ത്; സ്ഥാനം ഒഴിഞ്ഞ് ശ്രീലങ്കന്‍ പ്രസിഡന്റ്

ജനങ്ങള്‍ കടുപ്പിച്ചു; ഒടുവില്‍ ഇ-മെയില്‍ വഴി സ്പീക്കര്‍ക്ക് രാജിക്കത്ത്; സ്ഥാനം ഒഴിഞ്ഞ് ശ്രീലങ്കന്‍ പ്രസിഡന്റ്

ഭാര്യയ്ക്കും രണ്ട് അംഗരക്ഷകർക്കുമൊപ്പമാണ് രജപക്സെ നാടുവിട്ടതെന്നാണ് റിപ്പോർട്ടുകൾ.

  • Last Updated :
  • Share this:
    ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ഗൊതബയ രാജപക്സെ. സിങ്കപ്പൂരിലേക്ക് നാടുകടന്നതിനു ശേഷം സ്പീക്കർക്ക് ഇ-മെയിൽ വഴിയാണ് രജപക്സേ രാജിക്കത്ത് അയച്ചത്. പുതിയ സർക്കാർ വന്നതിനു ശേഷം രാജിവെച്ചതിനു ശേഷം അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാണ് രജപക്സെ രാജ്യം വിട്ടതെന്നാണ് സൂചന.

    രജപക്സെ രാജ്യംവിട്ട വാർത്ത ആഹ്ലാദാരവത്തോടെ നൃത്തം ചെയ്തായിരുന്നു കൊളംബോയിൽ പ്രതിഷേധക്കാർ എതിരേറ്റത്. ശ്രീലങ്കയിൽ നിന്ന് ആദ്യം മാലദ്വീപിലേക്കാണ് രജപക്സെ എത്തിയത്. ഇവിടെ നിന്നാണ് സിങ്കപ്പൂരിലേക്ക് കടന്നത്. ഭാര്യയ്ക്കും രണ്ട് അംഗരക്ഷകർക്കുമൊപ്പമാണ് രജപക്സെ നാടുവിട്ടതെന്നാണ് റിപ്പോർട്ടുകൾ.

    Also Read-ഗോട്ടബായ മാലദ്വീപും വിട്ടു; പ്രതിക്ഷേധം പേടിച്ച് പാലായനം

    അതേസമയം, രജപക്സെ രാജ്യത്ത് അഭയം തേടുകയോ അഭയം നൽകുകയോ ചെയ്തിട്ടില്ലെന്ന് സിങ്കപ്പൂർ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സിങ്കപ്പൂരിൽ പൊതുവിൽ അഭയാർത്ഥി അപേക്ഷകൾ നൽകാറില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗൊതബയ രക്ഷപ്പെട്ടെങ്കിലും സഹോദരൻമാരായ മഹിന്ദ രാജപക്സെയും ബേസിലും ഇപ്പോഴും ശ്രീലങ്കയിൽ തന്നെയാണ്.

    നിലവിൽ റനിൽ വിക്രമസിംഗെയാണ് ശ്രീലങ്കയിൽ ആക്ടിങ് പ്രസിഡന്റ്. എന്നാൽ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ഔദ്യോഗികമായി ഇടക്കാല പ്രസിഡന്റാകില്ല.

    സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാൽ അദ്ദേഹത്തെ അംഗീകരിക്കാൻ പാർലമെന്റിന് 30 ദിവസത്തെ സമയമുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ, എംപിമാർ പുതിയ പ്രസിഡന്റിനായി വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്.
    Published by:Naseeba TC
    First published: